റാഡിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍...

By Web Team  |  First Published Jan 11, 2021, 3:13 PM IST

ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിന്‍ എ, സി, ഇ, പൊട്ടാസ്യം തുടങ്ങിയ മറ്റ് പോഷകങ്ങളും അടങ്ങിയ ഒരു പച്ചക്കറിയാണ് മുള്ളങ്കി അഥവാ റാഡിഷ്. 
 


നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് മുള്ളങ്കി അഥവാ റാഡിഷ്. എന്നാല്‍ പലരും വീടുകളില്‍ റാഡിഷ് അങ്ങനെ വാങ്ങാറില്ല എന്നത് മറ്റൊരു കാര്യം. റാഡിഷിന്‍റെ ഗുണങ്ങളെ കുറിച്ച് അറിയാത്തതാകാം ഇതിന് കാരണം.

ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിന്‍ എ, സി, ഇ, പൊട്ടാസ്യം തുടങ്ങിയ മറ്റ് പോഷകങ്ങളും അടങ്ങിയ ഒരു പച്ചക്കറിയാണ് മുള്ളങ്കി അഥവാ റാഡിഷ്. 

Latest Videos

undefined

 

അറിയാം റാഡിഷിന്‍റെ ആരോഗ്യ ഗുണങ്ങള്‍...

ഒന്ന്...

റാഡിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ ചുവന്ന രക്തകോശങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

രണ്ട്...

ഫൈബറിന്‍റെ കലവറയാന് റാഡിഷ്. അതുകൊണ്ടുതന്നെ ഇവ  ദഹനത്തിന് നല്ലതാണ്. ഒപ്പം വണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ക്കും റാഡിഷ് കഴിക്കാം. വിശപ്പിനെ നിയന്ത്രിക്കാന്‍ ഇവ സഹായിക്കും. 

മൂന്ന്... 

റാഡിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. റാഡിഷില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ഫോളിക് ആസിഡ് എന്നിവ ആരോഗ്യത്തിന് ഏറേ ഗുണം ചെയ്യും. 

നാല്...

പൊട്ടാസ്യം ധാരാളം അടങ്ങിയ റാഡിഷ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. അതിനാല്‍ ഇവ ഡയറ്റില്‍ ധൈര്യമായി ഉള്‍പ്പെടുത്താം.   

അഞ്ച്...

വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് മുള്ളങ്കി അഥവാ റാഡിഷ്. അതിനാല്‍ തന്നെ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.  

ആറ്... 

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. അതിനാല്‍ റാഡിഷ് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Also Read: വെള്ളരിക്ക തരും ആരോഗ്യം; അറിയാം ഈ ഗുണങ്ങൾ...


 

click me!