നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങൾക്കും ആവശ്യമുള്ളതും എന്നാൽ ഇവ ശരീരത്തിന് ഉൽപാദിപ്പിക്കാൻ സാധിക്കാത്തവയുമാണ്. അതുകൊണ്ട് തന്നെ ഒമേഗ 3 ഫാറ്റി നമുക്ക് ലഭ്യമാകുന്നത് ഭക്ഷണത്തിൽ കൂടിമാത്രമാണ്.
ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ് (Omega 3 Fatty Acids). നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങൾക്കും ആവശ്യമുള്ളതും എന്നാൽ ഇവ ശരീരത്തിന് ഉൽപാദിപ്പിക്കാൻ സാധിക്കാത്തവയുമാണ്. അതുകൊണ്ട് തന്നെ ഒമേഗ 3 ഫാറ്റി നമുക്ക് ലഭ്യമാകുന്നത് ഭക്ഷണത്തിൽ (food) കൂടിമാത്രമാണ്.
ശരീരത്തിനും മനസ്സിനും ഒരുപോലെ ആവശ്യമുള്ള ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
undefined
ഒന്ന്...
മനസ്സിന്‍റെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഘടകമാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങളും ഡിപ്രഷനും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നു. അതിനാല്‍ ഇവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്താം.
രണ്ട്...
ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും അതുവഴി, ഹൃദ്രോഗ സാധ്യതയെ കുറയ്ക്കുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇവ സഹായിക്കും.
മൂന്ന്...
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. കുട്ടികളിൽ കാണപ്പെടുന്ന Attention deficit hyperactivity disorder (ADHD) ന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും കുട്ടികളിലെ ബുദ്ധി വളർച്ചയ്ക്കും വികാസത്തിനും ഗുണം ചെയ്യുമെന്നും പഠനങ്ങള്‍ പറയുന്നു.
നാല്...
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും അകാല വാർധക്യം അകറ്റാനും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഉത്തമമാണ്.
അഞ്ച്...
കാഴ്ച ശക്തിക്കും മേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം...
1. ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. ശരീരഭാരം നിയന്ത്രിക്കാനും ഫ്‌ളാക്‌സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
2. ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ മികച്ച സ്രോതസ്സാണ് സാല്‍മണ്‍ ഫിഷ്. വിറ്റാമിന്‍ ഡിയും അടങ്ങിയ ഇവ ശരീരത്തിന് ഏറേ നല്ലതാണ്. അതുപോലെ തന്നെ ട്യൂണ, മത്തി എന്നീ മത്സ്യങ്ങളും ഒമേഗ-3 ഫാറ്റി ആസിഡിനാല്‍ സമ്പുഷ്ടമാണ്.
3. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് വാൾനട്സ്. ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ഊർജ്ജം നൽകാനും വാൾനട്സ് വളരെയധികം സഹായിക്കും. ആന്റിഓക്‌സിഡന്റുകളുടെ കലവറയായ വാള്‍നട്സ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും.
4. കിഡ്‌നി ബീന്‍സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.
Also Read: വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍...