ചെറുചൂടുള്ള വെള്ളത്തിൽ ഫ്ളാക്സ് സീഡുകൾ കഴിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കും. അവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഫ്ളാക്സ് സീഡുകൾ കഴിക്കുന്നത് പല തരത്തിലുള്ള കാൻസറുകളുടെ സാധ്യത കുറയ്ക്കുമെന്ന് ഒരു പഠനം കണ്ടെത്തി.
ധാരാളം ആരോഗ്യഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് ഫ്ളാക്സ് സീഡ് അഥവാ ചണവിത്ത്. പ്രകൃതിദത്ത ഫൈബർ ധാരാളമായി അടങ്ങിയ ചണവിത്ത് ശരീരഭാരം കുറയ്ക്കാനും മികച്ചകാണ്. ഫ്ളാക്സ് സീഡുകൾ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.
നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ സമർപ്പിച്ച 2018 ലെ പഠനമനുസരിച്ച്, ദിവസവും നാല് ടേബിൾസ്പൂൺ ഫ്ളാക്സ് സീഡുകൾ കഴിക്കുന്നവരുടെ മോശം കൊളസ്ട്രോളിന്റെ അളവ് (എൽഡിഎൽ) ഒരു മാസത്തിനുശേഷം 15 ശതമാനം കുറഞ്ഞതായി കണ്ടെത്തി.
undefined
ഒരു ടേബിൾസ്പൂൺ ഫ്ളാക്സ് സീഡിൽ 5-8 ശതമാനം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇതിൽ രണ്ട് തരം നാരുകൾ ഉണ്ട് - ലയിക്കുന്നതും ലയിക്കാത്തതും. ഇത് കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുക ചെയ്യുന്നു. ഫൈബർ ഉള്ളടക്കം ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു. ലയിക്കാത്ത നാരുകൾ മലബന്ധം തടയുകയും ചെയ്യുന്നു.
ചെറുചൂടുള്ള വെള്ളത്തിൽ ഫ്ളാക്സ് സീഡുകൾ കഴിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കും. അവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഫ്ളാക്സ് സീഡുകൾ കഴിക്കുന്നത് പല തരത്തിലുള്ള കാൻസറുകളുടെ സാധ്യത കുറയ്ക്കുമെന്ന് ഒരു പഠനം കണ്ടെത്തി. സ്ത്രീകളിലെ സ്തനാർബുദ സാധ്യത കുറയ്ക്കാൻ ഫ്ളാക്സ് സീഡുകൾക്ക് കഴിയുമെന്ന് പഠനം പറയുന്നു. അതേസമയം, ചർമ്മ കാൻസർ, ശ്വാസകോശ അർബുദം, വൻകുടൽ കാൻസർ എന്നിവയ്ക്കുള്ള സാധ്യത തടയാനും ഇത് സഹായിച്ചേക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. അതിനാൽ ടൈപ്പ് 2 പ്രമേഹ രോഗികൾക്കും ഫ്‌ളാക്‌സ് സീഡ് ഡയറ്റിൽ ഉൾപ്പെടുത്താം. ഫ്ളാക്സ് സീഡ് മുടിക്ക് നല്ലതാണ്. ഒമേഗ -3 ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ ബി, ഇ, എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയ ഫ്ളാക്സ് സീഡ് മുടി വളർച്ചയെ സഹായിക്കും.
Read more കൊളസ്ട്രോൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?