മാതളം കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല

By Web Team  |  First Published Dec 9, 2022, 7:46 PM IST

ധാരാളം പോഷക​ഗുണങ്ങൾ മാതളത്തിൽ അടങ്ങിയിരിക്കുന്നു. കാര്‍ബോഹൈഡ്രേറ്റ്സ് നിറഞ്ഞ മാതളനാരങ്ങ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ദഹന പ്രശ്നങ്ങള്‍ അകറ്റുന്നതിനും സഹായിക്കുന്നു.


ആരോഗ്യം സംരക്ഷിക്കാൻ നിർബന്ധമായും കഴിക്കേണ്ട പഴങ്ങളിലൊന്നാണ് മാതളം. ധാരാളം പോഷക​ഗുണങ്ങൾ മാതളത്തിൽ അടങ്ങിയിരിക്കുന്നു. കാർബോഹൈഡ്രേറ്റ്സ് നിറഞ്ഞ മാതളനാരങ്ങ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും സഹായിക്കുന്നു.

മാതളനാരങ്ങയ്ക്ക് ആന്റി ഓക്‌സിഡന്റ്, ആന്റി വൈറൽ, ആന്റി ട്യൂമർ പ്രോപ്പർട്ടികൾ അടങ്ങിയിട്ടുണ്ട്. ഇത് വിറ്റാമിനുകളുടെ പ്രത്യേകിച്ച് വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫോളിക് ആസിഡ് എന്നിവയുടെ നല്ല ഉറവിടം കൂടിയാണ്. ഇതിൽ രണ്ട് സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. പ്യൂണിക്കലാജിൻ, പ്യൂനിക് ആസിഡ്. 

Latest Videos

undefined

മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ വൈനിനേക്കാളും ഗ്രീൻ ടീയേക്കാളും ഏകദേശം മൂന്നിരട്ടി കൂടുതലാണ്. ദിവസേന മാതളനാരങ്ങ കഴിക്കുകയോ ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് പ്രതിരോധശേഷിക്ക് മികച്ച സഹായമാണ്.

ഒരു മാതളനാരങ്ങയിൽ 64 കലോറി അടങ്ങിയിട്ടുണ്ട്. ഇതിൽ കാർബോഹൈഡ്രേറ്റിന്റെയും സ്വാഭാവിക പഞ്ചസാരയുടെയും ഉയർന്ന ഉള്ളടക്കമുണ്ട്. ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും മാതളനാരങ്ങ ജ്യൂസ് കഴിക്കുന്നത് സുരക്ഷിതമാണ്. മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.

മാതളനാരങ്ങയിൽ ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. മാതളനാരങ്ങയുടെ വിത്തുകൾ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകൾ കട്ടപിടിക്കുന്നത് തടയുന്നു. ഗർഭിണികൾ മാതളം കഴിക്കുന്നതിലൂടെ പോഷകം ലഭിക്കുകയും ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. ഓർമ്മശക്തി വർധിപ്പിക്കാനും മാതളം സഹായിക്കും. ക്യാൻസറിനു സാധ്യതയുള്ള മുഴകളുടെ വളർച്ച കുറയ്‌ക്കാനും ക്യാൻസർ സെല്ലുകളെ നശിപ്പിക്കാനും മാതളത്തിനു കഴിയും.

വർധിച്ചുവരുന്ന പ്രായവും ജീവിതരീതിയും അനുസരിച്ച്, കൊളസ്ട്രോൾ കാരണം നമ്മുടെ ധമനികളുടെ ഭിത്തികൾ കഠിനമാവുകയും ചിലപ്പോൾ തടസ്സങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. മാതളനാരങ്ങയുടെ ആന്റി ഓക്‌സിഡന്റ് ഗുണം ചീത്ത കൊളസ്‌ട്രോൾ ഓക്‌സിഡൈസ് ചെയ്യുന്നത് തടയുന്നു. അതിനാൽ, മാതളനാരങ്ങ കഴിക്കുന്നത് അധിക കൊഴുപ്പ് നീക്കം ചെയ്യുന്നു.

മാതളനാരങ്ങ ജ്യൂസിന് പ്രോസ്റ്റേറ്റ് ക്യാൻസറിനെ ചെറുക്കാനുള്ള കഴിവുണ്ടെന്ന് രണ്ട് പഠനങ്ങൾ അവകാശപ്പെടുന്നു. മാതളനാരങ്ങ ജ്യൂസ് വളർച്ചയെ മന്ദഗതിയിലാക്കുകയും സംസ്കരിച്ച ക്യാൻസർ കോശങ്ങളെ നശിപ്പിക്കുകയും ചെയ്തുവെന്ന് ഒരു പരീക്ഷണത്തിൽ തെളിഞ്ഞു. 

ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള മാർ​ഗങ്ങൾ

 

click me!