ദിവസവും കുടിക്കാം തുളസി വെള്ളം; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...

By Web Team  |  First Published Aug 9, 2023, 10:23 PM IST

ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഇവ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും. ദിവസവും തുളസി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.


നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് തുളസി. തുളസി ഇലകളിൽ വിറ്റാമിൻ എ, വിറ്റാമിൻ ഡി, ഇരുമ്പ്, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഇവ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും. ദിവസവും തുളസി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

Latest Videos

undefined

ആന്‍റി ഓക്‌സിഡന്‍റുകള്‍ അടങ്ങിയ തുളസി വെള്ളം പതിവായി കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

രണ്ട്... 

പതിവായി തുളസി വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയവയെ തടയാനും സഹായിക്കും. അതിനാല്‍ വെറും വയറ്റില്‍ രാവിലെ തുളസി വെള്ളം കുടിക്കുന്നത് ദഹന പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കും. 

മൂന്ന്...

തുളസി ഇലകളിൽ അഡാപ്റ്റോജനുകൾ അടങ്ങിയിട്ടുണ്ട്. ഇത് മാനസിക സമ്മർദ്ദം കുറയ്ക്കാനും ഉത്കണ്ഠയെ തടയാനും സഹായിക്കുന്നു. 

നാല്... 

ജലദോഷം, ചുമ, ആസ്ത്മ തുടങ്ങിയ ചില ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാനും തുളസി വെള്ളം കുടിക്കുന്നത് നല്ലതാണ്. 

അഞ്ച്...

വായിലെ അണുബാധയെ ചെറുക്കാനും വായിലെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ആന്റിമൈക്രോബയൽ ഗുണങ്ങൾ തുളസിയിലുണ്ട്. തുളസി വെള്ളം വായില്‍ കൊള്ളുന്നത് മോണയുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും വായ് നാറ്റം കുറയ്ക്കുകയും ചെയ്യും.

ആറ്...

പ്രമേഹമുള്ളവർ തുളസി വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. പാൻക്രിയാറ്റിക് കോശങ്ങളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന ഘടകങ്ങളും തുളസിയിലുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഇൻസുലിൻ കൂടുതൽ പുറത്തുവിടുന്നു. 

ഏഴ്...

ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ തുളസിക്ക് ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. അതിനാൽ, ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കാനും തുളസി വെള്ളം കുടിക്കുന്നത് നല്ലതാണ്. 

എട്ട്...

കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം വർധിപ്പിക്കാനും പതിവായി തുളസി വെള്ളം കുടിക്കാം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: വയറിലെ കൊഴുപ്പിനോട് വിട പറയാം; മൈദയ്ക്ക് പകരം ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍...

youtubevideo

click me!