സ്ട്രോബെറി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ഇതൊക്കെയാണ്

By Web Team  |  First Published Sep 11, 2023, 5:20 PM IST

പ്രതിരോധശേഷി വർധിപ്പിക്കാനും സ്ട്രോബറി മികച്ചതാണ്. ചർമ്മരോഗങ്ങളിൽ നിന്ന് സംരക്ഷിക്കും. ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും സ്ട്രോബറി കഴിക്കുന്നതിലൂടെ കഴിയുന്നു. 
 


സ്ട്രോബെറിയിൽ വിറ്റാമിൻ സിയും മറ്റ് ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് കാൻസർ, പ്രമേഹം, സ്ട്രോക്ക്, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യ അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാൻ സ്ട്രോബറി കഴിക്കുന്നത് നല്ലതാണ്. 

പ്രതിരോധശേഷി വർധിപ്പിക്കാനും സ്ട്രോബറി മികച്ചതാണ്. ചർമ്മരോഗങ്ങളിൽ നിന്ന് സംരക്ഷിക്കും. ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും സ്ട്രോബറി കഴിക്കുന്നതിലൂടെ കഴിയുന്നു. 

Latest Videos

undefined

ചില കാൻസറുകൾ തടയാൻ സ്ട്രോബെറിക്ക് കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എലാജിക് ആസിഡും എല്ലഗിറ്റാനിനുകളും ഉൾപ്പെടെയുള്ള പോളിഫെനോളുകളുടെ സംയോജനമാണ് സംരക്ഷണ ഫലമെന്ന് കരുതപ്പെടുന്നു, ഇത് മൃഗ പഠനങ്ങളിൽ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നു. 

ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള സ്ട്രോബെറി അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഡയറ്റിൽ ഉൾപ്പെടുത്താം. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ഇവ സഹായിക്കുമെന്നാണ് പഠനങ്ങളും പറയുന്നത്. സ്ട്രോബെറി സാലഡായും ജ്യൂസ് ആയും സ്മൂത്തിയായും ഡയറ്റിൽ ഉൾപ്പെടുത്താം. 

സ്ട്രോബറിയിൽ കലോറി വളരെ കുറവാണ്. ഈ പഴത്തിൽ ധാരാളം വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് സ്ട്രോബറി. ഫോളിക് ആസിഡിന്റെ മികച്ച ഉറവിടം. പ്രകൃതിദത്ത ഫൈബറുകൾ കൊണ്ടും സമ്പന്നമാണ് സ്ട്രോബറി.സ്‌ട്രോബെറിയിൽ ആസ്ട്രിജെന്റ്‌സ്, ആന്റി-ഇൻഫ്‌ലമേറ്ററി ഘടകങ്ങൾ ആന്റിഓക്‌സിഡന്റ്‌സ് എന്നിവ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ കണ്ണിന് ചുറ്റുമുള്ള കറുപ്പ് കുറയ്ക്കാൻ ഇത് സഹായിക്കും.

ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ഇവ പതിവായി കഴിക്കാം

 

click me!