കട്ടൻ കാപ്പി പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇതറിഞ്ഞോളൂ

By Web Team  |  First Published Aug 28, 2023, 7:48 PM IST

ബ്ലാക്ക് കോഫിയിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ ബി 2, വിറ്റാമിൻ ബി 3, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഭാരം നിലനിർത്താനും മെറ്റബോളിസത്തെ ഉത്തേജിപ്പിക്കാനും സഹായിക്കുന്ന കലോറി രഹിത പാനീയമാണിത്.
 


രാവിലെ എഴുന്നേറ്റ ശേഷം ഒരു കപ്പ് ചൂട് കട്ടൻ കാപ്പി കുടിക്കുന്നവരാണോ നിങ്ങൾ. പാൽക്കാപ്പി കുടിക്കുന്നവരും നമ്മുക്കിടയിലുണ്ട്. എന്നാൽ ആരോഗ്യ സംരക്ഷണത്തിന് പാൽക്കാപ്പിയെക്കാൾ കൂടുതൽ നല്ലത് കട്ടൻകാപ്പി തന്നെയാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. കാപ്പിയുടെ പല ആരോഗ്യ ഗുണങ്ങളെ കുറിച്ചും നമുക്കറിയാം. 

കട്ടൻകാപ്പിയുടെ ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് ഗുരുഗ്രാമിലെ മാരെംഗോ ഏഷ്യ ഹോസ്പിറ്റൽസിലെ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സിലെ സീനിയർ കൺസൾട്ടന്റ് ഡോ നീതി ശർമ്മ പറയുന്നു.

Latest Videos

undefined

ബ്ലാക്ക് കോഫിയിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ ബി2, വിറ്റാമിൻ ബി3, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഭാരം നിലനിർത്താനും മെറ്റബോളിസത്തെ ഉത്തേജിപ്പിക്കാനും സഹായിക്കുന്ന കലോറി രഹിത പാനീയമാണിത്.

അൽഷിമേഴ്‌സ് രോഗം ഓർമ്മകളെയും ചിന്താശേഷിയെയും നശിപ്പിക്കുന്നു. കാപ്പി കുടിക്കുന്നത് അൽഷിമേഴ്‌സ് രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. 2-3 കപ്പ് കാപ്പി കുടിക്കുന്നത് ഡിമെൻഷ്യയുടെയും അൽഷിമേഴ്‌സിന്റെയും സാധ്യത 65 ശതമാനം കുറയ്ക്കാൻ സഹായിക്കുമെന്ന് അൽഷിമേഴ്‌സ് ഡിസീസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. രണ്ട് കപ്പ് കുടിക്കുന്നത് കാലക്രമേണ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഡോ. ശർമ്മ പറയുന്നു.

കട്ടൻ കാപ്പി പതിവായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് ഹാർവാർഡ് ടിഎച്ച് നടത്തിയ ഒരു പഠനത്തിൽ പറയുന്നു. ശരീരഭാരം കുറയ്ക്കാൻ കട്ടൻ കാപ്പി കഴിക്കുന്നത് നല്ല ഫലങ്ങൾ നൽകുന്നു. ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ ഗ്ലൂക്കോസ് ഉത്പാദനം മന്ദഗതിയിലാക്കാനും സഹായിക്കുന്ന ക്ലോറോജെനിക് ആസിഡുകൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ദ്ധർ വിശദീകരിക്കുന്നു. ഇത് പുതിയ കൊഴുപ്പ് കോശങ്ങളുടെ രൂപീകരണം കുറയ്ക്കുന്നു.

ഡയബെറ്റോളജിയ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഒരു കപ്പിൽ കൂടുതൽ കാപ്പി കുടിക്കുന്നത്  ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ​ഗവേഷകർ പറയുന്നു. ഇത് ശരീരത്തിലെ ഇൻസുലിൻ ഉൽപ്പാദനം വർധിപ്പിക്കുകയും പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് ശർമ്മ പറയുന്നു.

ഒരു കപ്പ് കട്ടൻ കാപ്പി മാനസികാവസ്ഥ വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കട്ടൻ കാപ്പി  മാനസികാവസ്ഥ വർദ്ധിപ്പിക്കാനും മാനസിക ഉണർവ് മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. 

പുരുഷന്‍മാര്‍ ഈ ലക്ഷണങ്ങൾ കണ്ടാൽ അവ​ഗണിക്കരുത്, കാരണം

click me!