രാവിലെ എഴുന്നേറ്റയുടൻ എളുപ്പത്തിലുണ്ടാക്കി കുടിക്കാവുന്നൊരു 'ഹെല്‍ത്തി' പാനീയം...

By Web Team  |  First Published Jan 13, 2023, 9:53 AM IST

വളരെ എളുപ്പത്തില്‍ തയ്യാറാക്കി കഴിക്കാമെന്നതാണ് ഇതിന്‍റെ സൗകര്യം. എന്നാലോ വളരെയധികം 'ഹെല്‍ത്തി'യുമാണ്. വണ്ണം കുറയ്ക്കാൻ ശ്രമങ്ങള്‍ നടത്തുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനപ്രദമാണ്.


രാവിലെ എഴുന്നേറ്റയുടൻ തന്നെ ഒരു കപ്പ് ചൂട് ചായയോ കാപ്പിയോ അന്വേഷിക്കുന്നവരാണ് ഏറെ പേരും. എന്നാല്‍ രാവിലെ വെറുംവയറ്റില്‍ തന്നെ ചായയോ കാപ്പിയോ കഴിക്കുന്നത് യഥാര്‍ത്ഥത്തില്‍ ആരോഗ്യത്തിന് അത്ര ഗുണകരമല്ല. ഇത് ധാരാളം പേരില്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. കട്ടൻ ചായ ആണെങ്കില്‍ ഇത് കുറെക്കൂടി പ്രശ്നങ്ങള്‍ ഒഴിവാക്കാൻ സഹായിക്കും.

എങ്കിലും രാവിലെ ഉണര്‍ന്നയുടന്‍ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉചിതം. അതും ഇളം ചൂടുവെള്ളം. ഇത് ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് സഹായിക്കുക.

Latest Videos

undefined

ഈ ഇളം ചൂടുവെള്ളത്തില്‍ അല്‍പം ചെറുനാരങ്ങാനീര് കൂടി ചേര്‍ത്ത് കുടിക്കുകയാണെങ്കില്‍ അത് വീണ്ടും ആരോഗ്യത്തിന് മെച്ചം നല്‍കും. ഇളം ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരും അല്‍പം തേനും പിങ്ക് സാള്‍ട്ടും ചേര്‍ത്ത് തയ്യാറാക്കുന്ന പാനീയമാണെങ്കില്‍ ഇത് പതിവായി രാവിലെ കഴിക്കുന്നത് കൊണ്ട് പല ആരോഗ്യഗുണങ്ങളും നേടാൻ സാധിക്കും. 

വളരെ എളുപ്പത്തില്‍ തയ്യാറാക്കി കഴിക്കാമെന്നതാണ് ഇതിന്‍റെ സൗകര്യം. എന്നാലോ വളരെയധികം 'ഹെല്‍ത്തി'യുമാണ്. വണ്ണം കുറയ്ക്കാൻ ശ്രമങ്ങള്‍ നടത്തുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനപ്രദമാണ്. എന്നാലിത് ചെയ്തതുകൊണ്ട് മാത്രം വണ്ണം കുറയുമെന്ന് ചിന്തിക്കല്ലേ. ഒപ്പം തന്നെ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം വേണം. ഈ ശ്രമങ്ങള്‍ക്കെല്ലാം നല്ല ഫലം കിട്ടുന്നതിന് അധികമായി ഇത് സഹായിക്കുമെന്ന് മാത്രം. 

ചെറുനാരങ്ങാനും തേനും ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് പ്രധാനമായും ദഹനം മെച്ചപ്പെടുത്തുന്നതിന് തന്നെയാണ് സഹായിക്കുക. ഇതുവഴി തന്നെയാണ് വണ്ണം കുറയ്ക്കാനും സഹായകമാകുന്നത്. അതുപോലെ തന്നെ രോഗപ്രതിരോധശേഷിയെ മെച്ചപ്പെടുത്തുന്നതിനും ഈ പാനീയം സഹായിക്കുന്നു. 

ഇനി, ആവശ്യമെങ്കില്‍ ഇതേ പാനീയത്തിലേക്ക് അല്‍പം മഞ്ഞള്‍, ജീരകം , ഇഞ്ചി എന്നിവയും ചേര്‍ക്കാം. അപ്പോള്‍ ഇതല്‍പം കൂടി സമ്പന്നമാവുകയേ ഉള്ളൂ. ഇവയെല്ലാം തന്നെ ദഹനം മെച്ചപ്പെടുത്താനും, ഗ്യാസ്- മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും, ഇതുവഴി വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ആക്കപ്പെടുത്താനും, പ്രതിരോധ ശേഷി മെച്ചപ്പെടുത്താനുമെല്ലാം സഹായിക്കുന്ന ഘടകങ്ങളാണ്.

Also Read:- പിസിഒഎസ് ഉള്ള സ്ത്രീകള്‍ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍...

tags
click me!