ക്യാരറ്റും ക്യാപ്സിക്കവും കൂടിയായലോ; കുട്ടികള്‍ക്കായി കിടിലന്‍ ഓംലറ്റ് പരിചയപ്പെടുത്തി ജെനീലിയ

By Web Team  |  First Published Oct 14, 2022, 4:19 PM IST

വിവാഹശേഷം സിനിമാ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്തിരുന്ന ജെനീലിയ പിന്നീട് അതിഥി വേഷങ്ങളും മറ്റും ചെയ്ത് സിനിമയിൽ സജീവമായി തുടങ്ങുകയായിരുന്നു. സോഷ്യൽ മീഡിയയിലും വളരെ അധികം സജീവമാണ് താരം. തന്‍റെ വിശേഷങ്ങളും ഭർത്താവ് റിതേഷ് ദേശ്മുഖിനൊപ്പമുള്ള വീഡിയോകളുമൊക്കെ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കാറുമുണ്ട്. 


ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജനീലിയ ഡിസൂസ. ബോളിവുഡ് ചിത്രങ്ങളിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും താരം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെയാണ്. 'ബോയ്സ്'  എന്ന തമിഴ് ചിത്രത്തിലൂടെ യുവാക്കളുടെ ഇഷ്ടം നേടിയ താരമാണ്  ജനീലിയ. വിവാഹശേഷം സിനിമാ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്തിരുന്ന ജെനീലിയ പിന്നീട് അതിഥി വേഷങ്ങളും മറ്റും ചെയ്ത് സിനിമയിൽ സജീവമായി തുടങ്ങുകയായിരുന്നു. സോഷ്യൽ മീഡിയയിലും വളരെ അധികം സജീവമാണ് താരം.

തന്‍റെ വിശേഷങ്ങളും ഭർത്താവ് റിതേഷ് ദേശ്മുഖിനൊപ്പമുള്ള വീഡിയോകളുമൊക്കെ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കാറുമുണ്ട്. മറ്റ് ബോളിവുഡ് നടിമാരെ പോലെ തന്നെ ഫിറ്റ്നസിന് ഏറെ പ്രാധാന്യം കൊടുക്കുന്ന നടി കൂടിയാണ് ജെനീലിയ. താരത്തിന്‍റെ ചില വർക്കൗട്ട് വീഡിയോകളും ഇടയ്ക്ക് വൈറലായിരുന്നു. 

Latest Videos

undefined

വീഗന്‍ ഡയറ്റ് കൃത്യമായി പിന്തുടരുന്ന താരദമ്പതികള്‍ കൂടിയാണ് ജനീലിയും റിതേഷ് ദേശ്മുഖും. ഇപ്പോഴിതാ കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ്റിയ ആരോഗ്യപ്രദമായ ഓംലറ്റ് പരിചയപ്പെടുത്തിയിരിക്കുകയാണ് ജെനീലിയ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആണ് താരം ഓംലറ്റിന്‍റെ ചിത്രം പങ്കുവച്ചത്. തന്‍റെ കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയതാണ് ഈ ഓംലറ്റ് എന്നും ജനീലിയ പറയുന്നു.  

'പച്ചക്കറികള്‍ കൊണ്ട് ഓംലറ്റ് തയ്യാറാക്കാന്‍ കഴിയില്ലെന്ന് നിങ്ങളോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ... എന്നാല്‍, വിജയിക്കുന്നത് വരെ അതിനായുള്ള ശ്രമം തുടരൂ'-  എന്നാണ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച സ്റ്റോറിയില്‍ ജെനീലിയ പറഞ്ഞത്.

 

പൂര്‍ണമായും ഒരു വീഗന്‍ ഓംലറ്റാണ് താരം തയ്യാറാക്കിയിരിക്കുന്നത്. ക്യാപ്‌സിക്കം, ക്യാരറ്റ്, സവാള എന്നിവയെല്ലാം ചേര്‍ത്താണ് ഈ സ്‌പെഷ്യല്‍ ഓംലറ്റ് ജെനീലിയ തയ്യാറാക്കിയിരിക്കുന്നത്. മകന്‍ റാഹൈല്‍ ഓംലറ്റ് സാന്‍ഡ്‌വിച്ച് കഴിക്കുന്നതിന്റെ വീഡിയോയും സ്‌റ്റോറിയായി ജെനീലിയ പങ്കുവച്ചിട്ടുണ്ട്.

Also Read: കുട്ടികൾക്ക് ദിവസവും നല്‍കാം മുട്ട; അറിയാം ഗുണങ്ങള്‍...

click me!