വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കൂ; ഈ രോഗത്തെ തടയാം...

By Web Team  |  First Published Aug 5, 2023, 12:01 PM IST

വെളുത്തുള്ളി ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ഉയര്‍ന്ന കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. വെളുത്തുള്ളിയിൽ അലിസിൻ അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും രക്തം കട്ടിയാക്കുന്നതിനുമുള്ള ഗുണങ്ങൾക്ക് പേരുകേട്ടതാണ്. 


നാം ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ഒന്നാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ വെളുത്തുള്ളി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനും വയറിലെ അണുബാധകള്‍  ചെറുക്കുന്നതിനും സഹായിക്കും. 

വെളുത്തുള്ളി ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ഉയര്‍ന്ന കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. വെളുത്തുള്ളിയിൽ അലിസിൻ അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും രക്തം കട്ടിയാക്കുന്നതിനുമുള്ള ഗുണങ്ങൾക്ക് പേരുകേട്ടതാണ്. രാവിലെ വെറും വയറ്റിൽ ചെറുചൂടുവെള്ളത്തിൽ വെളുത്തുള്ളി ചേര്‍ത്ത് കുടിച്ചാൽ അലിസിന്‍റെ ഗുണങ്ങള്‍ ലഭിക്കും. ഇതിലൂടെ കൊളസ്ട്രോളിനെ കുറയ്ക്കാം.

Latest Videos

undefined

ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.  ഇവ രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായിക്കും. ഇതിന്റെ ഫലമായും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയുന്നു. തുമ്മല്‍, ജലദോഷം, ചുമ എന്നിവയുടെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും വെളുത്തുള്ളിക്ക് കഴിയും. ഒപ്പം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. അതിനാല്‍  വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കും വെളുത്തുള്ളി ആശ്വാസമാകും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്‍റിബാക്ടീരിയല്‍ ഘടകങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത്.  വെള്ളുത്തുള്ളി കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

പ്രമേഹത്തെ നിയന്ത്രിക്കാനും തലച്ചോറിന്‍റെ ആരോഗ്യത്തിനുമൊക്കെ ഇവ ഗുണം ചെയ്യും. വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്താം എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ശരീരത്തിനാവശ്യമല്ലാത്ത കലോറികളെരിച്ച് കളയാന്‍ വെളുത്തുള്ളി സഹായിക്കും. വിശപ്പിനെ അടക്കിനിര്‍ത്താനുള്ള കഴിവാണ് വെളുത്തുള്ളിയുടെ മറ്റൊരു പ്രത്യേകത. വിശപ്പ് അടക്കിനിര്‍ത്തുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാകും. അതുവഴി വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഇതിനായും വെറും വയറ്റില്‍ പച്ചയ്ക്ക്  വെളുത്തുള്ളി കഴിക്കണമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പത്ത് പഴങ്ങള്‍...

youtubevideo

click me!