തലമുടി തഴച്ചു വളരാന്‍ കഴിക്കാം ഈ അഞ്ച് പഴങ്ങള്‍...

By Web Team  |  First Published Jan 16, 2023, 10:04 AM IST

പല കാരണങ്ങള്‍ കൊണ്ടും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാം. തലമുടിയുടെ ആരോഗ്യം പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. തലമുടി ആരോ​​ഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. തലമുടി വളരാൻ പോഷക​ഗുണമുള്ള ഭക്ഷണം കഴിക്കാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. 


ആരോഗ്യമുള്ള തലമുടി ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ തലമുടി കൊഴിച്ചിലാണ് ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാം. തലമുടിയുടെ ആരോഗ്യം പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. തലമുടി ആരോ​​ഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. തലമുടി വളരാൻ പോഷക​ഗുണമുള്ള ഭക്ഷണം കഴിക്കാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. 

അത്തരത്തില്‍ തലമുടിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം...

Latest Videos

undefined

ഒന്ന്...

നേന്ത്രപ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വളരെയേറെ പോഷക ഗുണങ്ങള്‍ അടങ്ങിയതാണ് നേന്ത്രപ്പഴം. പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍ ബി6, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങിയ ഘടകങ്ങളുടെ സ്രോതസായ ഇവ ആരോഗ്യത്തിന് ഏറേ നല്ലതാണ്. തലമുടിയുടെ ആരോഗ്യത്തിനും ഇവ നല്ലതാണ്. 

രണ്ട്...

പപ്പായ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ അടങ്ങിയ പപ്പായ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

മൂന്ന്...

വിറ്റാമിന്‍ സി രോഗ പ്രതിരോധശേഷിക്ക് മാത്രമല്ല, തലമുടിയുടെ ആരോഗ്യത്തിനും മികച്ചതാണ്. തലമുടി വളർച്ചയ്ക്ക് ആവശ്യമായ അയണിനെ ആഗിരണം ചെയ്യാൻ ഈ വിറ്റാമിൻ സഹായിക്കുന്നു.  തലമുടിക്ക് ആവശ്യമായ പ്രോട്ടീന്‍ ഉത്പാദിപ്പിക്കാനും ശരീരത്തെ സഹായിക്കുന്ന മികച്ച പോഷകമാണ് വിറ്റാമിൻ സി. ഇവ മുടി കൊഴിച്ചില്‍ തടയുകയും തലമുടിയെ ശക്തിപ്പെടുത്തുകയും ചെയ്യും. അതിനാല്‍ ഓറഞ്ച് പോലെയുള്ള വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

നാല്...

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ബെറി പഴങ്ങള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്പ്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ കരുത്തുള്ള തലമുടി വളരാന്‍ സഹായിക്കും. 

അഞ്ച്...

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ പഴം അഥവാ വെണ്ണപ്പഴം. അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി1, ബി2, ബി3, ബി6, സി, ഇ, കെ എന്നിവയാൽ സമ്പന്നമായ അവക്കാഡോ വളരുന്നതിന് സഹായിക്കും. 

Also Read: വണ്ണം കുറയ്ക്കാന്‍ മഷ്‌റൂം; അറിയാം മറ്റ് ഗുണങ്ങള്‍...

click me!