തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം.
ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. അത്തരത്തില്‍ തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം.
തൈറോയ്ഡ് രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
undefined
ഒന്ന്...
മത്തങ്ങ വിത്തുകളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്കിന്‍റെ സമ്പന്നമായ ഉറവിടമാണ് മത്തങ്ങ വിത്തുകള്‍. അതിനാല്‍ മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
രണ്ട്...
കറിവേപ്പിലയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കോപ്പറും മറ്റ് പോഷകങ്ങളും അടങ്ങിയ കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും തൈറോയ്ഡ് രോഗികള്‍ക്ക് നല്ലതാണ്.
മൂന്ന്...
പാൽ, വെണ്ണ, തൈര് തുടങ്ങിയ പാൽ ഉത്‌പന്നങ്ങളെല്ലാം തൈറോയ്ഡ് രോഗികള്‍ക്ക് കഴിക്കാം. പ്രത്യേകിച്ച് അയഡിന്‍ ധാരാളം അടങ്ങിയ തൈര് കഴിക്കുന്നത് ഏറെ നല്ലതാണ്. പ്രോബയോട്ടിക് കൂടിയായ തൈര് കഴിക്കുന്നത് കുടലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
നാല്...
മാതളം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പഴമാണ് മാതളം. വിറ്റാമിൻ സി, കെ, ബി, ഇ തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. കൂടാതെ കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയവയും മാതളത്തില്‍ അടങ്ങിയിട്ടുണ്ട്. ഇവ തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: തലമുടി വളരണോ? പതിവായി കുടിക്കാം ഈ മൂന്ന് ജ്യൂസുകള്‍...