മുപ്പതുകളില്‍ സ്ത്രീകള്‍ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍...

By Web Team  |  First Published Aug 12, 2023, 8:20 AM IST

വിറ്റമിനുകളുടെ കുറവ് മൂലമാകാം ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ വരുന്നത്. മുപ്പതുകളില്‍ സ്ത്രീകളുടെ ശരീരത്തിന് ഏറ്റവും അത്യാവിശ്യം വേണ്ടത് വിറ്റാമിനുകളാണ്. 


സ്വന്തം ആരോഗ്യം പോലും നോക്കാതെ വീട്ടിലെ മറ്റ് അംഗങ്ങളുടെ കാര്യങ്ങള്‍ നോക്കുന്ന പല സ്ത്രീകളുമുണ്ട്. അവരില്‍ പലര്‍ക്കും ക്ഷീണവും ശരീരവേദനയുമൊക്കെ കാണാം. വിറ്റമിനുകളുടെ കുറവ് മൂലമാകാം ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍  വരുന്നത്. മുപ്പതുകളില്‍ സ്ത്രീകളുടെ  ശരീരത്തിന് ഏറ്റവും അത്യാവിശ്യം വേണ്ടത് വിറ്റാമിനുകളാണ്. 

അത്തരത്തില്‍ മുപ്പതുകളില്‍ സ്ത്രീകള്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

Latest Videos

undefined

ഒന്ന്... 

ബ്രൊക്കോളിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ സി, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ്, ഫൈബര്‍ തുടങ്ങി ശരീരത്തിന് വേണ്ട നിരവധി പോഷകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. 

രണ്ട്...

ക്രൂസിഫറസ് പച്ചക്കറി കുടുംബത്തിലെ കോളിഫ്ലവര്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റമിൻ സി യുടെ മുഖ്യ സ്രോതസാണിത്. കൂടാതെ ഫോളിക് ആസിഡ്, വിറ്റമിൻ ബി6, ബി5, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകൾ,  ഇരുമ്പ്, കാത്സ്യം  തുടങ്ങിയവയും ഇതിലുണ്ട്. 

മൂന്ന്...

ബീറ്റ്റൂട്ട് ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും നാരുകളും ബീറ്റ്റൂട്ടില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.  നൈട്രേറ്റുകളാൽ സമ്പന്നമായ ബീറ്റ്റൂട്ട് നല്ലൊരു ആന്റി ഓക്സിഡന്റ് കൂടിയാണ്. ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെയും കരളിന്‍റെയും ആരോഗ്യത്തിനും നല്ലതാണ്. 

നാല്...

ബ്ലൂബെറിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബ്ലൂബെറി മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. 

അഞ്ച്...

പയര്‍വര്‍ഗങ്ങളാണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  പ്രോട്ടീൻ, കാത്സ്യം, ഫൈബര്‍, അയേണ്‍ തുടങ്ങിയവ അടങ്ങിയ പയര്‍ വര്‍ഗങ്ങള്‍ എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

ആറ്...

ബദാം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹനത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: പല്ലുകളുടെയും മോണയുടെയും ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

youtubevideo

click me!