വരണ്ട അന്തരീക്ഷത്തില്‍ ശരീരത്തില്‍ പുറത്തുകാണുന്ന ഭാഗങ്ങളിലെയെല്ലാം ജലാംശം പെട്ടെന്ന് വറ്റിപ്പോകുന്നതോടെയാണ് ചര്‍മ്മവും വരണ്ട് തിളക്കമറ്റ് പോകുന്നത്. സ്കിൻ കെയര്‍ കാര്യങ്ങള്‍ ചിട്ടയായി ചെയ്യുന്നതിനൊപ്പം തന്നെ ഭക്ഷണത്തില്‍ ചിലത് കൂടി ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും
മുഖചര്‍മ്മം വരണ്ടുപോകുന്നത് ചിലര്‍ക്ക് തണുപ്പ് കാലത്ത് സ്വാഭാവികമാണ്. വരണ്ടുപോവുക മാത്രമല്ല, ഇതോടെ തിളക്കവും ഭംഗിയും മങ്ങി മുഖം ഉന്മേഷമില്ലാത്തത് പോലെ ആവുകയും ചെയ്യാം. ഇത് തീര്‍ച്ചയായും നമ്മുടെ ആത്മവിശ്വാസത്തെ വലിയ രീതിയില്‍ ബാധിക്കം.
മഞ്ഞുകാലത്തെ വരണ്ട അന്തരീക്ഷമാണ് ഇതിന് കാരണമാകുന്നത്. വരണ്ട അന്തരീക്ഷത്തില്‍ ശരീരത്തില്‍ പുറത്തുകാണുന്ന ഭാഗങ്ങളിലെയെല്ലാം ജലാംശം പെട്ടെന്ന് വറ്റിപ്പോകുന്നതോടെയാണ് ഇങ്ങനെ സംഭവിക്കുന്നത്. സ്കിൻ കെയര്‍ കാര്യങ്ങള്‍ ചിട്ടയായി ചെയ്യുന്നതിനൊപ്പം തന്നെ ഭക്ഷണത്തില്‍ ചിലത് കൂടി ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.ഇതിന് ചില ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുകയാണ് വേണ്ടത്.
undefined
ഇത്തരത്തില്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
വൈറ്റമിൻ-സി ആണ് ചര്‍മ്മത്തിനേല്‍ക്കുന്ന കേടുപാടുകളെ പരിഹരിച്ച് ചര്‍മ്മം ഭംഗിയാക്കാൻ നമ്മെ ഏറ്റവുമധികം സഹായിക്കുന്നൊരു ഘടകം. ഇത് ഏറെ അടങ്ങിയിട്ടുള്ളൊരു ഫ്രൂട്ട് ആണ് കിവി. കിവി കഴിക്കുന്നത് തണുപ്പുകാലത്തെ സ്കിൻ പ്രശ്നങ്ങള്‍ അകറ്റാൻ സഹായകമാണ്.
രണ്ട്...
ആന്‍റിഓക്സിഡന്‍റുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍, ഫൈബര്‍ എന്നിവയെല്ലാമടങ്ങിയ ഓട്ട്മീല്‍ ആണ് അടുത്തതായി കഴിക്കാവുന്നൊരു ഭക്ഷണം. ഇതിലടങ്ങിയിരിക്കുന്ന ഓരോ ഘടകവും ചര്‍മ്മത്തെ പരിപോഷിപ്പിക്കുന്നതിന് സഹായകമായി വരുന്നവയാണ്. പ്രത്യേകിച്ച് കാലാവധി കഴിഞ്ഞ ചര്‍മ്മകോശങ്ങള്‍ അടിയുന്നതും മറ്റും തടയുന്നതിനാണ് ഇത് കൂടുതല്‍ സഹായിക്കുന്നത്.
മൂന്ന്...
തണുപ്പുകാലത്ത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വേണ്ടി വെളിച്ചെണ്ണയും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ വെളിച്ചെണ്ണ ഭക്ഷണത്തില്‍ കലര്‍ത്തി ഒരുപാട് കഴിക്കുന്നത് അത്ര നല്ലതല്ല, അതിനാല്‍ ഇത് പുറമെക്ക് തേക്കാൻ ഉപയോഗിക്കുന്നതാണ് ഉചിതം.
നാല്...
തണുപ്പുകാലത്ത് സുലഭമായിട്ടുള്ളൊരു പച്ചക്കറിയാണ് ക്യാരറ്റ്. ഇതും ചര്‍മ്മത്തിന്‍റെ തിളക്കവും ഭംഗിയും വീണ്ടെടുക്കുന്നതിന് സഹായകമായിട്ടുള്ള ഭക്ഷണമാണ്. വൈറ്റമിൻ-സി, കെ എന്നിവയെല്ലാമാണ് ക്യാരറ്റിന്‍റെ പ്രധാന ആകര്‍ഷണം. ചര്‍മ്മത്തിലെ ചുളിവുകള്‍, നിറവ്യത്യാസം എന്നിവയെല്ലാം പരിഹരിക്കുന്നതിന് ഇത് സഹായകമാണ്.
അഞ്ച്...
സാധാരണഗതിയില്‍ വേനല്‍ക്കാലത്ത് ഡിമാൻഡേറുന്നൊരു സാധനമാണ് കക്കിരി. ജലാംശം കൂടുതലാണെന്നതിനാലാണ് വേനലില്‍ ഇതിന് ഡിമാൻഡേറുന്നത്. എന്നാല്‍ തണുപ്പുകാലത്തും നമ്മള്‍ നിര്‍ജലീകരണം നേരിടുന്നുവെന്നതിനാല്‍ ഇതിനെ പരിഹരിക്കാൻ കക്കിരി കഴിക്കുന്നത് ഏറെ നല്ലതായിരിക്കും.
ആറ്...
ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണ് നട്ട്സും സീഡ്സും. തണുപ്പുകാലത്തെ ചര്‍മ്മസംരക്ഷണത്തിനും ഇവ ഉപയോഗപ്രദം തന്നെ. ഇവയിലടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ്, വൈറ്റമിൻ-എ, വൈറ്റമിൻ-ബി, വൈറ്റമിൻ-ഇ, ധാതുക്കള്‍, ആന്‍റിഓക്സിഡന്‍റ്സ് എല്ലാം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.
ഏഴ്...
അധികം വീടുകളിലും എപ്പോഴും വാങ്ങി കാണാത്തൊരു പച്ചക്കറിയാണ് ബ്രൊക്കോളി. ഒുപാട് ആരോഗ്യഗുണങ്ങള്‍ ഇതിനുണ്ട്. ഇതിലടങ്ങിയിരിക്കുന്ന സള്‍ഫോറഫേൻ എന്ന ആന്‍റിഓക്സിഡന്‍റ് ആണ് പ്രധാനമായും ചര്‍മ്മത്തിന് ഗുണകരമായി വരുന്നത്.
Also Read:- മഞ്ഞുകാലത്ത് തക്കാളി അല്‍പം കൂടുതല്‍ കഴിക്കാം; തക്കാളി മാത്രമല്ല...