സ്ത്രീകളില്‍ ഹോർമോൺ ഉത്പാദനം, സെല്ലുലാർ വളർച്ച, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച തുടങ്ങിയവയ്ക്കും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനും, ദഹനം, രോഗപ്രതിരോധശേഷി വർധിപ്പിക്കാനും തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തിനും സിങ്ക് അത്യാവശ്യമാണ്.
ശരീരത്തിന് വളരെ അത്യാവശ്യമായി വേണ്ട ഒരു പോഷകമാണ് സിങ്ക്. പ്രത്യേകിച്ച് സ്ത്രീകളുടെ ആരോഗ്യത്തിന് സിങ്ക് അനിവാര്യമാണ്. സ്ത്രീകളില്‍ ഹോർമോൺ ഉത്പാദനം, സെല്ലുലാർ വളർച്ച, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച തുടങ്ങിയവയ്ക്കും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനും, ദഹനം, രോഗപ്രതിരോധശേഷി വർധിപ്പിക്കാനും തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തിനും സിങ്ക് അത്യാവശ്യമാണ്.
സിങ്ക് അടങ്ങിയിട്ടുള്ള, സസ്യഭുക്കുകള്‍ക്ക് കഴിക്കാവുന്ന ചില ഭക്ഷണങ്ങള്‍ ഇവയാണ്...
undefined
ധാരാളമായി സിങ്ക് അടങ്ങിയിട്ടുള്ള വെള്ളക്കടലയില്‍ പ്രോട്ടീന്‍, ഫൈബര്‍ എന്നിവയുമുണ്ട്.
വലിയ അളവില്‍ പ്രോട്ടീനും ഫൈബറും മാത്രമല്ല പയര്‍വര്‍ഗങ്ങളില്‍ സിങ്കും അടങ്ങിയിട്ടുണ്ട്.
ധാരാളം സിങ്ക് അടങ്ങിയിട്ടുള്ള ഭക്ഷണമാണ് മത്തങ്ങ വിത്തുകള്‍.
സോയപാലില്‍ നിന്നുല്‍പ്പാദിപ്പിക്കുന്ന ടോഫുവും സസ്യഭുക്കുകള്‍ക്ക് കഴിക്കാവുന്ന സിങ്ക് അടങ്ങിയ ഭക്ഷണമാണ്.
സിങ്ക്, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയുടെ കലവറയാണ് ബദാം.
സിങ്ക് അടങ്ങിയിട്ടുള്ള ഭക്ഷണമാണ് കീന്‍വ. പ്രോട്ടീന്‍ ഉയര്‍ന്ന അളവിലുള്ള കീന്‍വ ഗ്ലൂട്ടന്‍ ഫ്രീയാണ്.
കൂണുകളില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പക്കാനും സിങ്ക് സഹായിക്കും.
ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ ഉള്ള ചെറുപയറില്‍ ധാരാളമായി സിങ്ക്, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയുമുണ്ട്.
(ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)