ഭക്ഷണ കാര്യത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരുപരിധിവരെ ഇത്തരം പ്രശ്‌നങ്ങളെ അകറ്റാനാകും. അതേക്കുറിച്ച് പങ്കുവെക്കുകയാണ് സെലിബ്രിറ്റി ന്യൂട്രീഷണിസ്റ്റായ റുജുത ദിവേകര്‍.
മഞ്ഞുകാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. തുമ്മലും ജലദോഷവും ചുമയുമൊക്കെ ഇതിനോടകം തന്നെ പലരെയും ബുദ്ധിമുട്ടിച്ചു തുടങ്ങിയിട്ടുണ്ടാകാം. ഭക്ഷണ കാര്യത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരുപരിധിവരെ ഇത്തരം പ്രശ്‌നങ്ങളെ അകറ്റാനാകും. അതേക്കുറിച്ച് പങ്കുവെക്കുകയാണ് സെലിബ്രിറ്റി ന്യൂട്രീഷണിസ്റ്റായ റുജുത ദിവേകര്‍.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് റുജുത ചില ഹെല്‍ത്തി ഫുഡുകളെക്കുറിച്ചും അവയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചും പങ്കുവയ്ക്കുന്നത്. മഞ്ഞുകാലത്ത് ആരോഗ്യപ്രദമായിരിക്കാന്‍ ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം എന്നു പറഞ്ഞാണ് റുജുത പോസ്റ്റ് പങ്കുവച്ചത്. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്ന് നോക്കാം.
undefined
ഒന്ന്...
മില്ലറ്റ് അഥവാ കമ്പ് എന്ന ചെറുധാന്യത്തെക്കുറിച്ചാണ് ആദ്യം പറയുന്നത്. ധാരാളം മിനറലുകളും ഫൈബറും അടങ്ങിയിട്ടുള്ള ഈ ധാന്യം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സന്ധിവേദന പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കുമെന്നതാണ് റുജുത കുറിക്കുന്നത്.
രണ്ട്...
ശര്‍ക്കരയും നെയ്യുമാണ് രണ്ടാമതായി ഇവര്‍ പറയുന്നത്. ഇവ സൈനസ് സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളെയും ജലദോഷത്തെയും കുറയ്ക്കുമെന്നും റുജുത പറയുന്നു. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ശേഷം ഇവ കഴിക്കണമെന്നാണ് റുജുത കുറിക്കുന്നത്.
മൂന്ന്...
മുതിരയാണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കിഡ്‌നിയിലെ കല്ലിനെ പ്രതിരോധിക്കാനും മഞ്ഞുകാലത്ത് ചര്‍മ്മത്തിലും ശിരോചര്‍മ്മത്തിലും ജലാംശം നിലനിര്‍ത്താനും മികച്ചതാണ് മുതിര.
നാല്...
വെണ്ണയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഡി അടങ്ങിയ വെണ്ണ ദഹനപ്രക്രിയയെ സുഗമമാക്കാന്‍ സഹായിക്കുമെന്നും റുജുത പറയുന്നു.
അഞ്ച്...
എള്ള് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. എള്ള് കണ്ണിന്റെയും ചര്‍മ്മത്തിന്റെയും എല്ലുകളുടെയും ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും റുജുത കുറിക്കുന്നു.
Also Read: കൊവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞതോടെ ആസ്ത്മ അറ്റാക്കുകള്‍ വര്‍ധിച്ചതായി പഠനം