പ്രോട്ടീൻ കുറവാണോ? പരിഹരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങൾ

By Web Team  |  First Published Sep 2, 2024, 9:15 PM IST

എല്ലുകള്‍ ദുര്‍ബലമാവുക, എല്ലുകള്‍ പൊട്ടുക, മസില്‍ കുറവിലേക്ക് ശരീരം പോവുക, തലമുടി കൊഴിച്ചില്‍, നഖത്തിന്‍റെ ആരോഗ്യം മോശമാവുക തുടങ്ങിയവയെല്ലാം പ്രോട്ടീനിന്‍റെ കുറവു മൂലമുണ്ടാകാം. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം.


ശരീരത്തിന് വേണ്ട ഊര്‍ജ്ജത്തിനും പേശികളുടെ വളര്‍ച്ചയ്ക്കും രോഗ പ്രതിരോധശേഷി കൂട്ടാനും ആവശ്യമായ ഒന്നാണ് പ്രോട്ടീനുകള്‍.  എല്ലുകള്‍ ദുര്‍ബലമാവുക, എല്ലുകള്‍ പൊട്ടുക, മസില്‍ കുറവിലേക്ക് ശരീരം പോവുക, തലമുടി കൊഴിച്ചില്‍, നഖത്തിന്‍റെ ആരോഗ്യം മോശമാവുക തുടങ്ങിയവയെല്ലാം പ്രോട്ടീനിന്‍റെ കുറവു മൂലമുണ്ടാകാം. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. അത്തരത്തില്‍ പ്രോട്ടീന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. മുട്ട 

Latest Videos

undefined

പ്രോട്ടീനിന്‍റെ കലവറയാണ് മുട്ട. അവശ്യ അമിനോ ആസിഡും മറ്റു വിറ്റാമിനുകളും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. 
അതിനാല്‍ രാവിലെ മുട്ട കഴിക്കുന്നത് നല്ലതാണ്.

2. ഗ്രീക്ക് യോഗര്‍ട്ട് 

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഗ്രീക്ക് യോഗര്‍ട്ടും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

3. ചിക്കന്‍, മത്സ്യം 

ചിക്കന്‍, മീന്‍ തുടങ്ങിയവയൊക്കെ കഴിക്കുന്നതും ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും. 

4. നട്സും സീഡും 

ബദാം, നിലക്കടല, ചിയാ സീഡ് തുടങ്ങിയവയിലൊക്കെ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

5. പയറുവര്‍ഗങ്ങള്‍ 

പ്രോട്ടീനിന്‍റെ കുറവുള്ളവര്‍ക്ക് പയറുവര്‍ഗങ്ങള്‍  കഴിക്കുന്നതും ഏറെ നല്ലതാണ്. ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാനും ഇവ സഹായിക്കും. 

6. പനീര്‍ 

പ്രോട്ടിനുകളാൽ സമ്പന്നമാണ് പനീർ. കാത്സ്യം, ഫോസ്ഫറസ്, വിറ്റമിനുകള്‍, മിനറലുകള്‍ തുടങ്ങിയവയെല്ലാം ഇവയിൽ അടങ്ങിയിട്ടുണ്ട്. എല്ലിന്‍റെയും പല്ലിന്‍റെയും വളർച്ചയ്ക്ക് പനീര്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: മലബന്ധം മാറാന്‍ അഞ്ച് ഭക്ഷണങ്ങള്‍; പോസ്റ്റുമായി ന്യൂട്രീഷ്യനിസ്റ്റ്

youtubevideo

click me!