പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. ജോലിയില്‍ നിന്നുള്ള ബുദ്ധിമുട്ടുകളോ, സാമ്പത്തിക പ്രശ്നങ്ങളോ, കുടുംബ പ്രശ്നങ്ങളോ.. സ്കൂളില്‍ നടക്കുന്ന പരീക്ഷയോ എന്തും നമ്മളെ സമ്മര്‍ദ്ദത്തിലാക്കാം. യോഗ പോലുള്ള കാര്യങ്ങളിലൂടെ ഇവയെ നിയന്ത്രിക്കാനാകും.
ഈ തിരക്കുപിടിച്ച ജീവിതത്തില്‍ പലരുടെയും സന്തതസഹചാരിയാണ് 'സ്‌ട്രെസ്' അഥവാ മാനസിക പിരിമുറുക്കം. കുട്ടികള്‍ക്ക് മുതല്‍ വയസ്സായവര്‍ക്കുവരെ 'മാനസിക പിരിമുറുക്കം' ഉണ്ടാകാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. ജോലിയില്‍ നിന്നുള്ള ബുദ്ധിമുട്ടുകളോ, സാമ്പത്തിക പ്രശ്നങ്ങളോ, കുടുംബ പ്രശ്നങ്ങളോ.. സ്കൂളില്‍ നടക്കുന്ന പരീക്ഷയോ എന്തും നമ്മളെ സമ്മര്‍ദ്ദത്തിലാക്കാം.
യോഗ പോലുള്ള കാര്യങ്ങളിലൂടെ ഇവയെ നിയന്ത്രിക്കാനാകും. അതോടൊപ്പം ഇത്തരം സമ്മര്‍ദ്ദങ്ങളെ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് കഴിവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. സമ്മര്‍ദ്ദത്തെ നേരിടാന്‍ വേണ്ടുന്ന ഊര്‍ജം ലഭിക്കാന്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
undefined
ഒന്ന്...
വെണ്ടയ്ക്ക ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാം വീടുകളില്‍ സ്ഥിരമായി കഴിക്കാറുള്ള വെണ്ടയ്ക്ക 'സ്‌ട്രെസ്' കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറിയാണ്. 'ഫോളേറ്റ്' എന്ന വിറ്റാമിന്‍ - ബി ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് വെണ്ടയ്ക്ക. ഫോളേറ്റ് എന്നത് സന്തോഷം ഉണ്ടാക്കുന്ന ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന 'ഡോപാമൈന്‍' ഉത്പാദിപ്പിക്കുന്നു. അതിനാല്‍ വെണ്ടയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
രണ്ട്....
ഓറഞ്ചാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ചില്‍ ശരീരത്തിലെ സ്‌ട്രെസ് ഹോര്‍മോണുകളെ കുറയ്ക്കുകയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്ന വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ പതിവായി ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്.
മൂന്ന്...
നേന്ത്രപ്പഴമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്‌ട്രെസിനെ അകറ്റാനും മോശം മൂഡ് മറികടക്കാനും നേന്ത്രപ്പഴ സഹായിക്കും.
നാല്...
മഞ്ഞള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാം വീടുകളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞള്‍. കുർകുമിൻ എന്ന ബയോ ആക്റ്റീവ് സംയുക്തം മഞ്ഞളിൽ അടങ്ങിയിരിക്കുന്നു. സന്തോഷകരമായ ഹോർമോണായ സെറോടോണിൻ, ഡോപാമൈൻ എന്നിവ വർദ്ധിപ്പിക്കുന്നതുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ മഞ്ഞള്‍ ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
അഞ്ച്...
ചോക്ലേറ്റ് കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. സമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ഡാർക്ക് ചോക്ലേറ്റ്. മാനസിക പിരിമുറുക്കം, പെട്ടെന്നുണ്ടാകുന്ന ദേഷ്യം, എന്നിവ നിയന്ത്രിക്കാൻ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഗുണം ചെയ്യും.
Also Read: മുഖക്കുരു അകറ്റാനും ചര്‍മ്മം തിളങ്ങാനും വീട്ടില്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍...