പ്രമേഹരോഗികള്‍ക്ക് പേടിക്കാതെ കഴിക്കാവുന്ന അഞ്ച് ഭക്ഷണങ്ങള്‍...

By Web Team  |  First Published Dec 4, 2022, 10:29 PM IST

മിക്കവരിലും ഇന്ന് കണ്ടുവരുന്നത് 'ടൈപ്പ് 2' പ്രമേഹമാണ്. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. 


രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് 'ടൈപ്പ് 2' പ്രമേഹമാണ്. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. 

അത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

Latest Videos

undefined

ഒന്ന്...

മുട്ടയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്ന പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുള്ളതിനാനും കാര്‍ബോ, കലോറി എന്നിവ കുറവായതിനാലും പ്രമേഹ രോഗികള്‍ക്ക് മുട്ട പേടിക്കാതെ കഴിക്കാം. 

രണ്ട്...

ഉലുവയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ പ്രമേഹ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ്. വിശപ്പിനെ നിയന്ത്രിക്കാനും ഇവ സഹായിക്കും.  ദിവസവും രാവിലെ ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് സ്വാഭാവികമായി എരിച്ചു കളയുവാനും സഹായിക്കും. 

മൂന്ന്...

ബ്രൊക്കോളിയാണ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രമേഹരോഗത്തെ നിയന്ത്രിക്കാന്‍ ബ്രൊക്കോളിക്ക് കഴിയുമെന്നാണ് പല പഠനങ്ങളും പറയുന്നത്. കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. 

നാല്...

യോഗര്‍ട്ട് അഥവാ തൈര് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നതിന് യോഗര്‍ട്ട് ഏറെ സഹായിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു. കാത്സ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയ യോഗര്‍ട്ട് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

അഞ്ച്...

ബാര്‍ലി, ഓട്സ് പോലുള്ള മുഴു ധാന്യങ്ങള്‍ കഴിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. പെട്ടെന്ന് ദഹിക്കുന്ന ഫൈബറുകള്‍ ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

Also Read: രോഗപ്രതിരോധത്തിന് കശുവണ്ടി; അറിയാം മറ്റ് ആരോഗ്യ ഗുണങ്ങള്‍...

click me!