ഗോൽഗപ്പയും സാൻഡ്‌വിച്ചും ഒരുമിച്ചു ചേർത്തുണ്ടാക്കിയ വിഭവമാണ് ഫുഡ്വ്ലോഗറായ അഞ്ജലി ദിങ്ക്‌ര തയാറാക്കിയത്.
ഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങളില്‍ (Street Food) തന്നെ പല പരീക്ഷണങ്ങളാണ് നടക്കുന്നത്. പല പരീക്ഷണ വിഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകാറുമുണ്ട്. അക്കൂട്ടത്തില്‍ ഏറെ പരീക്ഷണം നടത്തിയ ഒരു വിഭവമാണ് ഗോല്‍ഗപ്പ (Golgappe) അഥവാ പാനിപൂരി.
അത്തരം ഒരു പരീക്ഷണം നടത്തിയ വ്ലോഗർക്കെതിരെ വലിയ വിമര്‍ശനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ നിന്ന് ഉയരുന്നത്. ഗോൽഗപ്പയും സാൻഡ്‌വിച്ചും ഒരുമിച്ചു ചേർത്തുണ്ടാക്കിയ വിഭവമാണ് ഫുഡ്വ്ലോഗറായ അഞ്ജലി ദിങ്ക്‌ര തയാറാക്കിയത്. ഗോൽഗപ്പ സാൻഡ്‌വിച്ച് തയ്യാറാക്കുന്നതിന്‍റെ വീഡിയോയും അഞ്ജലി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.
undefined
ആദ്യം ബ്രെഡ് സ്ലൈസുകളെടുത്ത് അതിൽ ഗ്രീൻ ചട്‌നി പുരട്ടി തക്കാളിയും സവാളയും വട്ടത്തിലരിഞ്ഞത് വച്ചു. ശേഷം കിഴങ്ങ് പുഴിങ്ങിയത് അതിനു മുകളിൽ പരത്തിയ ശേഷം പാനിപൂരി അതിൽ പൊടിച്ചു ചേർത്തു. പിന്നീട് മറ്റൊരു ബ്രഡ്സ്ലൈസ് എടുത്ത് അതിനു മുകളിൽ വച്ചാണ് ഈ ഗോൽഗപ്പ സാൻഡ്‌വിച്ച് തയ്യാറാക്കിയത്.
കിടിലന്‍ വിഭവമാണെന്നും എല്ലാവരും ഇത് പരീക്ഷിച്ചുനോക്കണമെന്നും പറഞ്ഞുകൊണ്ടാണ് ഇവര്‍ വീഡിയോ അവസാനിപ്പിക്കുന്നത്. ‘നിങ്ങൾക്ക് പ്രിയപ്പെട്ട സാൻഡ്‌വിച്ച് ഏതാണ്’? എന്ന തലക്കെട്ടോടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. പാനിപൂരിയെ വെറുതേ വിടാറായില്ലേ എന്നും ലോകത്തിന്റെ പലഭാഗത്തും ആളുകള്‍ പട്ടിണി കിടക്കുന്ന ഈ സമയത്ത് ഭക്ഷണ പരീക്ഷണങ്ങളുടെ പേരിൽ ആഹാരസാധനങ്ങൾ പാഴാക്കരുതെന്നുമാണ് ആളുകളുടെ അഭിപ്രായം.
Also Read: വഴിയരികില്‍ ചോലെ റൈസ് വില്‍ക്കുന്ന ഭിന്നശേഷിക്കാരന്‍; അഭിനന്ദിച്ച് സൈബര്‍ ലോകം