കെമിക്കലില്ലാതെ ഭക്ഷണങ്ങള്‍ക്ക് കളര്‍ കൊടുക്കാം?; ഇതാ ഇങ്ങനെ...

By Web Team  |  First Published Aug 2, 2023, 4:47 PM IST

കെമിക്കലുകള്‍ ഉള്‍പ്പെടുന്ന കളറുകള്‍ ഉപയോഗിച്ചാലല്ലേ ഈ ആശങ്കയുടെ കാര്യമുള്ളൂ. 'നാച്വറല്‍' ആയ കളറാണ് ഉപയോഗിക്കുന്നതെങ്കിലോ! അതെങ്ങനെയെന്നല്ലേ? പറയാം. 


ഭക്ഷണങ്ങള്‍ക്ക് നിറം നല്‍കാൻ പല ആര്‍ട്ടിഫിഷ്യല്‍ കളറുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇത്തരത്തില്‍ കളറുകള്‍ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കുന്നത് റെസ്റ്റോറന്‍റുകളിലെല്ലാം പതിവാണ്. കളര്‍ ഉപയോഗിക്കാത്ത റെസ്റ്റോറന്‍റുകളുമുണ്ട്. എങ്കിലും വീടുകളില്‍ ഫുഡ് കളര്‍ ഉപയോഗം അത്ര സാധാരണമല്ല. 

കളര്‍ ചെയ്യാനായി ഉപയോഗിക്കുന്നവയില്‍ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്, അത് ശരീരത്തിലെത്തിയാല്‍ ആരോഗ്യത്തിന് ഭീഷണിയാണെന്നതുമാണ് മിക്കവരും ഫുഡ് കളറില്‍ നിന്ന് വിട്ടുനില്‍ക്കാൻ കാരണം. 

Latest Videos

undefined

കെമിക്കലുകള്‍ ഉള്‍പ്പെടുന്ന കളറുകള്‍ ഉപയോഗിച്ചാലല്ലേ ഈ ആശങ്കയുടെ കാര്യമുള്ളൂ. 'നാച്വറല്‍' ആയ കളറാണ് ഉപയോഗിക്കുന്നതെങ്കിലോ! അതെങ്ങനെയെന്നല്ലേ? പറയാം. 

നമ്മള്‍ സാധാരണഗതിയില്‍ ഉപയോഗിക്കുന്ന ചില ഭക്ഷണസാധനങ്ങളോ ചേരുവകളോ തന്നെ ഇതുപോലെ ഭക്ഷണങ്ങള്‍ക്ക് നിറം നല്‍കാൻ സഹായിക്കുന്നവയാണ്. അത്തരത്തില്‍ വിഭവങ്ങള്‍ക്ക് നിറം നല്‍കാൻ 'നാച്വറലി' തന്നെ ഉപയോഗിക്കാവുന്നവ...

ഒന്ന്...

മഞ്ഞള്‍:- മ‍ഞ്ഞള്‍ നമുക്കറിയാം സ്വാഭാവികമായും കറികള്‍ക്കും മറ്റ് ഏത് വിഭവങ്ങള്‍ക്കായാലും നിറം നല്‍കാൻ കഴിയുന്നൊരു ചേരുവയാണ്. ഇളം നിറത്തിലോ കടുംനിറത്തിലോ ഒക്കെ- ചേര്‍ക്കുന്ന അളവിനെ അടിസ്ഥാനപ്പെടുത്തി മഞ്ഞള്‍ നിറം നല്‍കാനായി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ മഞ്ഞള്‍ കൂടുതല്‍ ചേര്‍ത്താല്‍ അത് രുചിയെയും സ്വാധീനിക്കുമെന്ന് മനസിലാക്കണം.

രണ്ട്...

കുങ്കുമം:- ബിരിയാണിയോ അതുപോലുള്ള മസാല ചേര്‍ത്ത റൈസുകളോ പുലാവുകളോ എല്ലാം തയ്യാറാക്കുമ്പോള്‍ മഞ്ഞനിറം കിട്ടുന്നതിനായി കുങ്കുമം ഉപയോഗിക്കാവുന്നതാണ്. അതുപോലെ തന്നെ പാല്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഡ്രിംഗ്സിലും നിറത്തിനും രുചിക്കുമെല്ലാമായി കുങ്കുമം ചേര്‍ക്കാം. 

മൂന്ന്...

ബീറ്റ്റൂട്ട്:- ഒരു 'നാച്വറല്‍ കളറിംഗ് ഏജന്‍റ്' ആയാണ് ബീറ്റ്റൂട്ട് അറിയപ്പെടുന്നത് തന്നെ. ബീറ്റ്റൂട്ടിന്‍റെ നീരാണ് വിഭവങ്ങള്‍ക്ക് നിറം നല്‍കാനായി ഉപയോഗിക്കേണ്ടത്. കേക്കുകള്‍, ഐസ്ക്രീമുകള്‍, ഡിസേര്‍ട്ടുകള്‍, പാസ്ത, വിവിധ ഡ്രിങ്കുകള്‍ എന്നിവയിലെല്ലാം നിറത്തിനായി ബീറ്റ്റൂട്ട് നീര് ചേര്‍ക്കാവുന്നതാണ്.

നാല്...

റോസ്:- റോസ് പൂവിതകളുകളും ഭക്ഷണത്തില്‍ നിറം ചേര്‍ക്കാനായി ഉപയോഗിക്കാറുണ്ട്. പിങ്ക് -അല്ലെങ്കില്‍ ചുവപ്പ് നിറം ആണ് റോസ് പൂവിതളുകളില്‍ നിന്ന് ഭക്ഷണത്തിലേക്ക് നമുക്ക് ചേര്‍ക്കാവുന്നത്. റോസ് ഇതളുകളുടെ പൗഡറോ സിറപ്പോ തയ്യാറാക്കി വച്ച് ഇവയാണ് ചേര്‍ക്കേണ്ടത്. 

അഞ്ച്...

ചീര:- വിവിധ വിഭവങ്ങള്‍ക്ക് പച്ചനിറം നല്‍കാനായി ചീരയും ഉപയോഗിക്കാവുന്നതാണ്. ഇതിനായി ചീര ആദ്യമൊന്ന് വേവിച്ചെടുക്കണം. ശേഷം ഇതിന്‍റെ പ്യൂരി തയ്യാറാക്കി എടുത്ത്, ഊറ്റി നീരെടുക്കണം. ഈ നീരാണ് ഭക്ഷണങ്ങള്‍ക്ക് നിറം നല്‍കാനായി ഉപയോഗിക്കേണ്ടത്. 

Also Read:- ദിവസവും ഒരു പെഗ് കഴിച്ചാലും മതി 'പണി' കിട്ടാൻ; മദ്യപാനികള്‍ അറിയേണ്ടത്...

tags
click me!