ചായയോടൊപ്പം കഴിക്കരുതാത്ത ഭക്ഷണങ്ങളെ കുറിച്ചറിയാമോ?

By Web Team  |  First Published Jan 17, 2023, 6:35 PM IST

വയറിന് പിടിക്കാതിരിക്കാൻ സാധ്യതയുണ്ടെന്നതിനാല്‍ ഈ ഭക്ഷണങ്ങള്‍ ചായയ്ക്കൊപ്പം കഴിക്കരുതെന്ന് ഡോക്ടര്‍മാര്‍ പോലും നിര്‍ദേശിക്കാറുണ്ട്. ഇങ്ങനെ മാറ്റിവയ്ക്കേണ്ട അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 


ഇന്ത്യയില്‍ ഏറ്റവും പ്രചാരത്തിലുള്ള പാനീയം ഏതാണെന്ന് ചോദിച്ചാല്‍ നിസംശയം ഉത്തരം പറയാം അത് ചായ തന്നെ. രാവിലെ ഉറക്കമുണര്‍ന്നയുടൻ ഒരു കപ്പ് ചായയിലോ കാപ്പിയിലോ ദിവസം തുടങ്ങുന്നവരാണ് അധികം പേരും. 

ഇനി ദിവസത്തിന്‍റെ പല സമയങ്ങളില്‍ തന്നെ ക്ഷീണമോ വിരസതയോ ഉറക്കക്ഷീണമോ എല്ലാം അനുഭവപ്പെടുമ്പോള്‍ ഇവയെ മറികടക്കുന്നതിനും ഉന്മേഷം വീണ്ടെടുക്കുന്നതിനുമെല്ലാം ചായ ഇടയ്ക്കിടെ കഴിക്കുന്നവരും ഏറെയാണ്. 

Latest Videos

undefined

ചായ കഴിക്കുമ്പോള്‍ ധാരാളം പേര്‍ ഇതിനൊപ്പം തന്നെ സ്നാക്സ് എന്തെങ്കിലും കഴിക്കാറുണ്ട്. ബിസ്കറ്റ്, എണ്ണയില്‍ പൊരിച്ച കടികള്‍, ആവിയില്‍ വേവിച്ച അട പോലുള്ള പലഹാരങ്ങള്‍ എന്നിങ്ങനെ ചായയ്ക്കൊപ്പം സ്നാക്സ് ആയി പലതും കഴിക്കാം. എന്നാല്‍ ചായയ്ക്കൊപ്പം കഴിക്കരുതാത്ത ചില ഭക്ഷണങ്ങളുമുണ്ട്. പ്രധാനമായും ദഹനപ്രശ്നങ്ങള്‍ക്കാണ് ഇത് വഴിവയ്ക്കുക. 

വയറിന് പിടിക്കാതിരിക്കാൻ സാധ്യതയുണ്ടെന്നതിനാല്‍ ഈ ഭക്ഷണങ്ങള്‍ ചായയ്ക്കൊപ്പം കഴിക്കരുതെന്ന് ഡോക്ടര്‍മാര്‍ പോലും നിര്‍ദേശിക്കാറുണ്ട്. ഇങ്ങനെ മാറ്റിവയ്ക്കേണ്ട അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

അയേണിനാല്‍ സമ്പന്നമായിട്ടുള്ള ഇലക്കറികളും മറ്റ് പച്ചക്കറികളും ചായയ്ക്കൊപ്പം കഴിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ചായയിലടങ്ങിയിരിക്കുന്ന 'ടാനിൻ', 'ഓക്സലേറ്റ്സ്' എന്നിവ ഇത്തരം പച്ചക്കറികളില്‍ നിന്ന് അയേണ്‍ വലിച്ചെടുക്കുന്നത് തടയുന്നു. അങ്ങനെ വരുമ്പോള്‍ ഇവ കഴിക്കുന്നത് ഉപകരിക്കുകയില്ല. 

രണ്ട്...

ചായ കുടിക്കുന്നതിന് തൊട്ടുമുമ്പോ ശേഷമോ തണുത്ത സാധനങ്ങള്‍ കഴിക്കുന്നതും ഉചിതമല്ല. ജ്യൂസുകള്‍- ഫ്രൂട്ട്സ് സലാഡ്, ഐസ്ക്രീം എന്നിവയെല്ലാം ഇതിലുള്‍പ്പെടും.

മൂന്ന്...

ക്ടടൻ ചായയില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് ലെമണ്‍ ടീ ആക്കി കഴിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ ചായയ്ക്കൊപ്പം ചെറുനാരങ്ങാനീര് കഴിക്കുന്നത് അത്ര നല്ലതല്ല എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇത് ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടുന്ന പ്രശ്നം എല്ലാം വര്‍ധിപ്പിക്കും എന്നാണിവര്‍ ചൂണ്ടിക്കാട്ടുന്നത്. 

നാല്...

ഒരുപാട് ഔഷധഗുണങ്ങളുള്ളൊരു ചേരുവയാണ് മഞ്ഞള്‍. മഞ്ഞള്‍ ചൂടുവെള്ളത്തില്‍ ചേര്‍ത്തും പാലില്‍ ചേര്‍ത്തുമെല്ലാം കഴിക്കാറുണ്ട്. എന്നാലിത്  ചായയ്ക്കൊപ്പം കഴിക്കുമ്പോള്‍ പക്ഷേ ഗ്യാസ്- അസിഡിറ്റി, മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം കാരണമാകാം. 

അഞ്ച്...

ചായയ്ക്കൊപ്പം കഴിക്കരുതാത്ത മറ്റൊന്നാണ് തൈര്. ഇതിന് നേരത്തെ പറഞ്ഞ സംഗതി തന്നെയാണ് കാരണമായി വരുന്നത്. അതായത് ചായ ചൂടുള്ള പാനീയമാണ്. എന്നാല്‍ തൈര് തണുത്ത ഭക്ഷണമാണ്. ഇവ രണ്ടും ഒന്നിച്ച് - അല്ലെങ്കില്‍ അടുത്തടുത്ത് കഴിക്കുന്നത് ഉത്തമല്ല. 

Also Read:- പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കഴിക്കുന്നത് എന്തിന്? അറിയാം ചില 'ഹെല്‍ത്ത് ടിപ്സ്'

click me!