ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തിനും കഴിക്കേണ്ട പ്രോബയോട്ടിക് ഭക്ഷണങ്ങള്‍

By Web Team  |  First Published May 3, 2024, 2:46 PM IST

കുടലിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ കഴിക്കുന്നത്  കുടലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.  അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 


ദഹനം മെച്ചപ്പെടുത്താനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും നിങ്ങളുടെ കുടൽ നിർണായക പങ്ക് വഹിക്കുന്നു. കുടലിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ കഴിക്കുന്നത്  കുടലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം 

തൈര് 

Latest Videos

undefined

പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് തൈര്. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും മലബന്ധത്തെ അകറ്റാനും  ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

അച്ചാറുകള്‍ 

ഉപ്പിലിട്ട വിഭവങ്ങള്‍, അച്ചാറുകള്‍ എന്നിവയും മിതമായ അളവില്‍ കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ആപ്പിള്‍ സൈഡര്‍ വിനാഗര്‍

ആപ്പിള്‍ സൈഡര്‍ വിനാഗറും നല്ലൊരു പ്രോബയോട്ടിക് വിഭവമാണ്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.  ഇവയില്‍ ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ അധികം കഴിക്കരുത്. 

പനീര്‍ 

പ്രോട്ടീന്‍ ധാരാളം അടങ്ങിയ പനീരും ഒരു പ്രോബയോട്ടിക് ഭക്ഷണമാണ്. അതിനാല്‍ ഇവ  കഴിക്കുന്നതും നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ബട്ടര്‍മില്‍ക്ക്

പ്രോബയോട്ടിക്കിനാല്‍ സമ്പന്നമായ തൈര് കൊണ്ടാണ് ബട്ടര്‍മില്‍ക്ക് തയ്യാറാക്കുന്നത്. അതിനാല്‍ ബട്ടര്‍മില്‍ക്ക് കഴിക്കുന്നതും കുടലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

 വാഴപ്പഴം 

ഫൈബര്‍ അടങ്ങിയ വാഴപ്പഴം പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും. 

പപ്പായ

പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈം ദഹനത്തെ സുഗമമാക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: അനീമിയ അഥവാ വിളര്‍ച്ചയുണ്ടോ? അറിയാം ലക്ഷണങ്ങളും പരിഹാരവും...

youtubevideo

click me!