പൈനാപ്പിളിലെ ബ്രോമെലൈൻ എന്ന എൻസൈം ശ്വാസകോശ പ്രശ്നങ്ങൾ അകറ്റുന്നതിനും സൈനസ് അറകളിലും മ്യൂക്കസ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കാനും അതിൽ ധാരാളം പൊട്ടാസ്യം ഉള്ളതിനാൽ ഹൃദയാരോഗ്യം നിലനിർത്താനും ഇത് സഹായിക്കുന്നു.
വളരെ രുചിയുളള പഴമാണ് പൈനാപ്പിള്‍ . ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും
സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ പൈനാപ്പിളിന് ഉണ്ട്. വിറ്റാമിന്‍ സിയും എയും ധാരാളമായടങ്ങിയ ഈ പഴത്തിൽ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട്. ഇതു കൂടാതെ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.
പെെനാപ്പിളിൽ അടങ്ങിയിരിക്കുന്ന 'ബ്രോമെലൈൻ' എന്ന സംയുക്തം ശരീരത്തെ പ്രോട്ടീനുകളെ തകർക്കാനും ദഹിപ്പിക്കാനും സഹായിക്കുന്നു. ആയുർവേദത്തിൽ, പൈനാപ്പിൾ അതിന്റെ ആൻറി ഓക്സിഡൻറ്, ആൻറി-ഇൻഫ്ലമേറ്ററി, ക്യാൻസർ വിരുദ്ധ ഗുണങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. തന്റെ സമീപകാല ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, ആയുർവേദ വിദഗ്ധൻ ഡോ. ദിക്സ ഭാവ്‌സർ പെെനാരപ്പിളിന്ർറെ ഗുണങ്ങളെക്കുറിച്ചും അത് കഴിക്കാനുള്ള ഏറ്റവും നല്ല സമയത്തെക്കുറിച്ചും പറയുന്നു.
undefined
പൈനാപ്പിള്‍ കഴിക്കുന്നത് മലബന്ധം, വൃക്കസംബന്ധമായ രോഗങ്ങൾ, യുടിഐ, പനി, ദഹനക്കേട്, പിഎംഎസ്, ആർത്തവ മലബന്ധം, വയറുവേദന, മഞ്ഞപ്പിത്തം എന്നിവ ഒഴിവാക്കുന്നു. ദഹനം, പ്രമേഹം, കൊളസ്ട്രോൾ, ഹൃദ്രോഗം എന്നിവയ്ക്ക് നല്ലതാണ്. ഇതിലെ ഉയർന്ന വിറ്റാമിൻ സി, നല്ല ചർമ്മത്തിനും മുടിക്കും കാരണമാകുന്ന കൊളാജൻ സൃഷ്ടിക്കാനും പരിപാലിക്കാനും സഹായിക്കുന്നു.
പൈനാപ്പിളിലെ ബ്രോമെലൈൻ എന്ന എൻസൈം ശ്വാസകോശ പ്രശ്നങ്ങൾ അകറ്റുന്നതിനും സൈനസ് അറകളിലും മ്യൂക്കസ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കാനും അതിൽ ധാരാളം പൊട്ടാസ്യം ഉള്ളതിനാൽ ഹൃദയാരോഗ്യം നിലനിർത്താനും ഇത് സഹായിക്കുന്നു.
ആന്റിഓക്‌സിഡന്റുകളുടെയും വൈവിധ്യമാർന്ന വിറ്റാമിനുകളുടെയും ധാതുക്കളുടെയും ബ്രോമെലൈൻ പോലുള്ള എൻസൈമുകളുടെയും സാന്നിധ്യം കാരണം ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് പ്രതിരോധശേഷി കൂട്ടുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
രാവിലെ വെറും വയറ്റിൽ പൈനാപ്പിൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം ഇത് അസിഡിറ്റിക്ക് കാരണമാകുമെന്ന് ഡോ. ദിക്സ ഭാവ്‌സർ പറഞ്ഞു. പൈനാപ്പിൾ കഴിക്കാനുള്ള ഏറ്റവും നല്ല സമയം രാവിലെ 10-11 മണിയ്ക്ക് അല്ലെങ്കിൽ വൈകുന്നേരത്തെ ലഘുഭക്ഷണമായി 4നും 5നും കഴിക്കാവുന്നതാണെന്ന് ഡോ. ദിക്സ ഭാവ്‌സർ പറഞ്ഞു.
ദിവസവും ഒരു നേരം തൈര് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്