ഗ്രീൻ ടീ നല്ലതുതന്നെ; പക്ഷേ അധികമായാല്‍ ഈ പ്രശ്നങ്ങള്‍ പിടിപെടാം...

By Web Team  |  First Published Jan 9, 2024, 10:37 AM IST

ചിലര്‍ കാപ്പിയിലും ചായയിലും ഗ്രീൻ ടീയിലുമെല്ലാമുള്ള 'കഫീൻ' എന്ന പദാര്‍ത്ഥത്തോട് വളരെ 'സെൻസിറ്റിവ്' ആയിരിക്കും. അങ്ങനെയുള്ളവരെയാണ് ഇത്തരം പ്രശ്നങ്ങള്‍ കടന്നുപിടിക്കുക


ആരോഗ്യകാര്യങ്ങളെ ചൊല്ലി ആശങ്കയുള്ളവരെല്ലാം തന്നെ ആദ്യം ശ്രദ്ധിക്കുക ഡയറ്റിന്‍റെ അഥവാ ഭക്ഷണത്തിന്‍റെ കാര്യങ്ങളാണ്. അനാരോഗ്യകരമായ ഭക്ഷണപാനീയങ്ങള്‍ ഡയറ്റില്‍ നിന്നൊഴിവാക്കുന്നതിനൊപ്പം തന്നെ ആരോഗ്യകരമായവ ഉള്‍പ്പെടുത്താനും മിക്കവരും ശ്രദ്ധിക്കും. ഇത്തരത്തില്‍ ഇന്ന് ഏറ്റവുമധികം പേര്‍ ഡയറ്റിലുള്‍പ്പെടുത്തുന്ന 'ഹെല്‍ത്തി'യായൊരു പാനീയമാണ് ഗ്രീൻ ടീ. 

പല ആരോഗ്യഗുണങ്ങളും ഗ്രീൻ ടീയ്ക്ക് ഉള്ളതുതന്നെയാണ്. കൊഴുപ്പെരിച്ച് കളയാൻ സഹായകമായതിനാല്‍ തന്നെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെല്ലാം ഗ്രീൻ ടീ ആണ് അധികവും കഴിക്കാറ്. രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ്, തലച്ചോറിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താൻ, ഷുഗര്‍ നിയന്ത്രിക്കാൻ, സ്കിൻ ആരോഗ്യം മെച്ചപ്പെടുത്താൻ എല്ലാം ഗ്രീൻ ടീ സഹായകമാണ്. 

Latest Videos

undefined

എന്നാല്‍ ഗ്രീൻ ടീ അധികമായാലും അത് ആരോഗ്യത്തിന് നല്ലതല്ല. പലര്‍ക്കും ഇതെച്ചൊല്ലി അറിവില്ലെന്നതാണ് സത്യം. ചായയോ കാപ്പിയോ അമിതമായി കഴിച്ചാല്‍ വരാവുന്ന പ്രശ്നങ്ങള്‍- ഉത്കണ്ഠ (ആംഗ്സൈറ്റി), തലവേദന, അസ്വസ്ഥത, ഓക്കാനം, ഉറക്കപ്രശ്നം എന്നിങ്ങനെയുള്ള പ്രയാസങ്ങള്‍ നേരിടാം.

ഇത് എല്ലാവരിലും ഒരുപോലെ അല്ല പ്രവര്‍ത്തിക്കുക. ചിലര്‍ കാപ്പിയിലും ചായയിലും ഗ്രീൻ ടീയിലുമെല്ലാമുള്ള 'കഫീൻ' എന്ന പദാര്‍ത്ഥത്തോട് വളരെ 'സെൻസിറ്റിവ്' ആയിരിക്കും. അങ്ങനെയുള്ളവരെയാണ് ഇത്തരം പ്രശ്നങ്ങള്‍ കടന്നുപിടിക്കുക. പലരും ചിന്തിക്കുന്നത് ഇങ്ങനെയുള്ള പ്രശ്നങ്ങളൊന്നും ഗ്രീൻ ടീ ഉണ്ടാക്കില്ല എന്നാണ്. മാത്രമല്ല ഇത് ആരോഗ്യത്തിന് നല്ലതായതിനാല്‍ തന്നെ ചായയ്ക്കോ കാപ്പിക്കോ പകരം ഗ്രീൻ ടീ ആക്കുന്നവരുമുണ്ട്. അതായത് ദിവസത്തില്‍ മൂന്നോ നാലോ ചായ കഴിക്കുന്നവര്‍ അത്രയും തന്നെ തവണ ഗ്രീൻ ടീ കുടിക്കുന്നു. ഇത് ആരോഗ്യത്തിന് നല്ലതാവില്ല.

എന്നുമാത്രമല്ല ഗ്രീൻ ടീ തന്നെ, ടീ ബാഗ് ആയിട്ടാണ് ഉപയോഗിക്കുന്നതെങ്കില്‍ കുറെക്കൂടി ശ്രദ്ധിക്കണം. അമിതമായി കഫീൻ എത്തുക മാത്രമല്ല പല ടീ ബാഗുകളും ഉപയോഗിക്കുമ്പോള്‍  ഫ്ളൂറൈഡ്, മൈക്രോപ്ലാസ്റ്റിക്സ്, അലൂമിനിയം എന്നിവയെല്ലാം ശരീരത്തിലെത്താൻ സാധ്യതയുണ്ട്. പൊതുവില്‍ 'ക്വാളിറ്റി' കുറഞ്ഞ തേയില ബാഗില്‍ നിറയ്ക്കുന്നതും പതിവാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് ഗ്രീൻ ടീ ബാഗും അധികം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. 

Also Read:- നന്നായി പഴുത്ത നേന്ത്രപ്പഴം കഴിക്കുന്നത് നല്ലത്; എങ്ങനെയെന്ന് അറിയൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!