പ്രായത്തിന്‍റേതായ ആരോഗ്യപ്രശ്നങ്ങളെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ആദ്യം ബാധിക്കുന്നൊരു അവയവമാണ് ഹൃദയം. ജീവിതശൈലീരോഗങ്ങൾ തന്നെ ഇതിനുദാഹരണമാണ്. മിക്ക ജീവിതശൈലീരോഗങ്ങളും ഹൃദയത്തെ നേരിട്ടോ അല്ലാതെയോ ബാധിക്കാറുണ്ട്.
പ്രായം കൂടുംതോറും നമ്മൾ ആരോഗ്യവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കും. മുപ്പതുകളിൽ തന്നെ ആരോഗ്യം സംബന്ധിച്ച പ്രയാസങ്ങൾ പതുക്കെ തല പൊക്കിത്തുടങ്ങാം. അതും മെച്ചപ്പെട്ട രീതിയിലല്ല ജീവിതം മുന്നോട്ടുപോകുന്നതെങ്കിൽ തീർച്ചയായും ഈ സമയത്ത് തന്നെ പ്രശ്നങ്ങൾ നേരിട്ടുതുടങ്ങും.
നാൽപത് കടക്കുമ്പോഴേക്ക് നാം ഭക്ഷണവും വ്യായാമവും ഉറക്കവും അടക്കം നിത്യജീവിതത്തിലെ എല്ലാ കാര്യങ്ങളിലും അൽപം കൂടി ശ്രദ്ധ പുലർത്തിത്തുടങ്ങണം. പ്രായം ആരോഗ്യത്തെ സ്വാധീനിക്കുന്നത് പോലെ തന്നെ കാലാവസ്ഥയും ആരോഗ്യത്തെ നല്ലരീതിയിൽ സ്വാധീനിക്കുന്നൊരു ഘടകമാണ്.
undefined
പ്രായത്തിന്‍റേതായ ആരോഗ്യപ്രശ്നങ്ങളെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ആദ്യം ബാധിക്കുന്നൊരു അവയവമാണ് ഹൃദയം. ജീവിതശൈലീരോഗങ്ങൾ തന്നെ ഇതിനുദാഹരണമാണ്. മിക്ക ജീവിതശൈലീരോഗങ്ങളും ഹൃദയത്തെ നേരിട്ടോ അല്ലാതെയോ ബാധിക്കാറുണ്ട്. അതിനാൽ തന്നെ ഈ മഞ്ഞുകാലത്ത് നാൽപത് കടന്നവർ ഹൃദയാരോഗ്യത്തിനായി ഡയറ്റിലുൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെയാണിനി പരിചയപ്പെടുത്തുന്നത്.
ഒന്ന്...
ഒമേഗ-3 ഫാറ്റി ആസിഡ് എന്ന ഘടകം കാര്യമായി അടങ്ങിയ ഭക്ഷണങ്ങൾ ഹൃദയത്തിന് ഏറെ നല്ലതാണ്. ഇത്തരത്തിൽ മഞ്ഞുകാലത്ത് ഡയറ്റിൽ ഉൾപ്പെടുത്താവുന്നൊരു വിഭവമാണ് ചൂര മത്സ്യം. ഇത് ഒമേഗ- 3 ഫാറ്റി ആസിഡിനാൽ സമ്പന്നമാണ്. രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാനും, രക്തം കട്ട പിടിക്കുന്നത് തടയാനും, നെഞ്ചിടിപ്പ് അസാധാരണമായി പോകുന്നത് ചെറുക്കാനുമെല്ലാം ഇത് സഹായിക്കും.
രണ്ട്...
പ്രോസസ് ചെയ്യാത്ത ധാന്യങ്ങൾ കഴിക്കുന്നതും ഏറെ നല്ലതാണ്. ഓട്ട്സ്, ബ്രൌൺ റൈസ്, ബാർലി, ക്വിനോവ എല്ലാമാണ് കൂടുതലും നല്ലത്. ഓരോ ദിവസവും ഇത്തരത്തിലുള്ള ധാന്യങ്ങൾ മിതമായ അളവിൽ ഡയറ്റിലുൾപ്പെടുത്തുന്നത് ഹൃദ്രോഗസാധ്യത വളരെയധികം കുറയ്ക്കാൻ സഹായിക്കാം. കാരണം ഇവ റിഫൈൻഡ് കാർബോഹൈഡ്രേറ്റിന് പകരമാണ് വരുന്നത്.
മൂന്ന്...
വെജിറ്റേറിയൻ ഡയറ്റ് പാലിക്കുന്നവരാണെങ്കിൽ അവർക്ക് ഈ രീതിയിൽ കഴിക്കാവുന്നൊരു വിഭവമാണ് ബീൻസ്. പ്രോട്ടീനിന്‍റെ നല്ലൊരു ഉറവിടമാണ് ബീൻസ്. എന്നാൽ പ്രോട്ടീൻ മാത്രമല്ല പൊട്ടാസ്യം, ബി വൈറ്റമിനുകൾ എന്നിവയും ബീൻസിൽ കാര്യമായി അടങ്ങിയിരിക്കുന്നു. ഇവയെല്ലാം ഹൃദയത്തിന് ഗുണകരമാകുന്നതാണ്.
നാല്...
അവക്കാഡോ പഴം കഴിക്കുന്നതും മഞ്ഞുകാലത്ത് ഹൃദയത്തിന് ഏറെ നല്ലതാണ്. ഹൃദയാരോഗ്യത്തിന് ഗുണകരമാകുന്ന 'മോണോ സാച്വറേറ്റഡ് ഫാറ്റ്സ്' ആണ് അവക്കാഡോയുടെ പ്രത്യേകത. ഹൃദ്രോഗത്തെ മാത്രമല്ല പക്ഷാഘാതത്തെ ചെറുക്കുന്നതിനും അവക്കാഡോ ഏറെ സഹായകമാണ്.
അഞ്ച്...
ആരോഗ്യത്തിന് ഒരുപാട് ഗുണകരമാകുന്ന പഴമാണ് മാതളം. മാതളവും ഹൃദയാരോഗ്യത്തിന് ഏറെ നല്ലതുതന്നെ. ധമനികളിൽ കൊളസ്ട്രോൾ അടിയുന്നത് തടയാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനുമെല്ലാം മാതളം സഹായിക്കാം.
ആറ്...
വിവിധയിനം സീഡ്സ് (വിത്തുകൾ) കഴിക്കുന്നതും ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ഇവയിലടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് തന്നെയാണിതിന് സഹായകമാകുന്നത്.
ഏഴ്...
പല ആരോഗ്യഗുണങ്ങളുമുള്ളൊരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. മഞ്ഞുകാലത്തിന് യോജിച്ചൊരു സീസണൽ പച്ചക്കറി കൂടിയാണിത്. ഇതും ഹൃദയാരോഗ്യം സുരക്ഷിതമാക്കാൻ സഹായിക്കുന്ന ഭക്ഷണമാണ്. ബീറ്റ്റൂട്ടിലടങ്ങിയിരിക്കുന്ന നൈട്രേറ്റ്സ് ആണ് ആണ് കാര്യമായും ഇതിന് സഹായകമാകുന്നത്.
എട്ട്...
പരമ്പരാഗതമായി തന്നെ ഔഷധമെന്ന രീതിയിൽ കണക്കാക്കുന്ന മഞ്ഞൾ ആണ് അടുത്തതായി ഹൃദയാരോഗ്യത്തിനായി ഡയറ്റിലുൾപ്പെടുത്തേണ്ട മറ്റൊരു ഘടകം. മഞ്ഞൾ പാലിലോ ചൂടുവെള്ളത്തിലോ അൽപം കലർത്തി പതിവായി കഴിക്കുകയാണ് വേണ്ടത്.