രുചികരമായ കസ്റ്റാർഡ് ഫ്രൂട്ട് സാലഡ് ; റെസിപ്പി

By Web Team  |  First Published May 4, 2024, 10:21 AM IST

വീട്ടിൽ തന്നെ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഡെസേർട്ടുകളിലൊന്നാണ് കസ്റ്റാർഡ് ഫ്രൂട്ട് സാലഡ്. രമണി ഉണ്ണികൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്....


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

 

ഈ വേനൽക്കാലത്ത് മനസും ശരീരവും തണുപ്പിക്കാൻ കഴിക്കാം കസ്റ്റാർഡ് ഫ്രൂട്ട് സാലഡ്. വീട്ടിൽ തന്നെ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഡെസേർട്ടുകളിലൊന്നാണ് കസ്റ്റാർഡ് ഫ്രൂട്ട് സാലഡ്. 

വേണ്ട ചേരുവകൾ

പാൽ                                                        ഒരു ലിറ്റർ
വാനില കസ്റ്റർഡ് പൗഡർ                  4 ടീസ്പൂൺ
പഴങ്ങൾ                                               ഓരോ കപ്പ് വീതം
മാമ്പഴം, ആപ്പിൾ, പഴം, orange           2/4 cup മതി 
മാതളം, ചെറിപ്പഴം എന്നിവയും കുറച്ച്
പഞ്ചസാര                                              5 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

പാല് പഞ്ചസാര ചേർത്ത് തിളക്കുമ്പോൾ വാനില കസ്റ്റർഡ് പൗഡർ കുറച്ച് പാലിൽ മിക്സ് ചെയ്തശേഷം  ഒഴിച്ച് ഇളക്കുക. തീ കുറച്ച് വയ്ക്കുക. ഈ mix കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക. ശേഷം തണുക്കാൻ വയ്ക്കുക. തണുത്ത കസ്റ്റർഡ് മിക്സിലേക്ക് എല്ലാം പഴങ്ങളും ചേർത്ത് ഒരു സ്പൂൺ ഫ്രൂട്ട് എസെൻസ് അല്ലെങ്കിൽ റോസ് എസെൻസ് ചേർത്ത് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് കഴിക്കുക. ഈ ചൂടത്ത് കഴിക്കുവാൻ പറ്റിയ ഡെസേർട്ട് ആണിത്.

മാങ്ങ സാദം ഇങ്ങനെ തയ്യാറാക്കിയാലോ? റെസിപ്പി
 

click me!