ഹെൽത്തിയും രുചികരവും ; കുട്ടികൾക്ക് ഇഷ്ടമാകും ഈ സ്പെഷ്യൽ റെെസ്

By Web Team  |  First Published Jan 13, 2023, 3:24 PM IST

വളരെ ഹെൽത്തിയും ടേസ്റ്റിയും ആയ ഒരു റൈസ് ഐറ്റം. കുട്ടികൾകും ഓഫീസിലേക്കും കൊടുത്തയക്കാൻ പറ്റിയ ഒരു റെെസാണ് നെല്ലിക്ക റെെസ്...


വളരെ ഹെൽത്തിയും ടേസ്റ്റിയും ആയ ഒരു റൈസ് ഐറ്റം. കുട്ടികൾകും ഓഫീസിലേക്കും കൊടുത്തയക്കാൻ പറ്റിയ ഒരു റെെസാണ് നെല്ലിക്ക റെെസ്...

വേണ്ട ചേരുവകൾ...

Latest Videos

undefined

നെല്ലിക്ക ഗ്രേറ്റ് ചെയ്തത്        1/2 കപ്പ്‌
ചോറ്                                        2 കപ്പ്‌
കടുക്                                   1/2 ടീസ്പൂൺ
ചുവന്ന മുളക്                       3 എണ്ണം
നിലക്കടല                       2 ടേബിൾ സ്പൂൺ
കടല പരിപ്പ്                    1 ടേബിൾ സ്പൂൺ
ഉഴുന്ന് പരിപ്പ്                   1 ടേബിൾ സ്പൂൺ 
നല്ലെണ്ണ                             2 ടേബിൾ സ്പൂൺ
മല്ലിയില                                 1/4 കപ്പ്‌
പഞ്ചസാര                          1/2 ടീസ്പൂൺ
മഞ്ഞൾ പൊടി                  1/4 ടീസ്പൂൺ
കായപൊടി                        1/2 ടീസ്പൂൺ 
ഉപ്പ്                                      ആവശ്യത്തിന്
കറിവേപ്പില                    ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ചുവന്ന മുളകും കറി വേപ്പിലയും ഇട്ടു കൊടുക്കുക. നിലക്കടല ചേർത്ത് വറുക്കുക. ശേഷം കടല പരിപ്പും ഉഴുന്ന് പരിപ്പും ഇട്ടു വറുക്കുക. അതിലേക്കു കായപൊടിയും ചേർത്ത് ഒന്ന് ചൂടാക്കുക. ശേഷം  നെല്ലിക്ക ചേർത്ത് കൊടുത്തു വഴറ്റുക. ഒന്ന് വഴറ്റി വരുമ്പോൾ ലേശം ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് 2 മിനിറ്റ് വഴറ്റുക. ഒന്ന് വഴറ്റി വരുമ്പോൾ പഞ്ചസാര കൂടി ചേർത്ത് ഒന്ന് കൂടി വഴറ്റുക. നെല്ലിക്ക ഒന്ന് സോഫ്റ്റ്‌ ആയി വരുമ്പോൾ ചോറും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. മല്ലിയിലയും കൂടി ചേർത്ത് കൊടുത്തു 2 മിനിറ്റ് ചെറു തീയിൽ വെയ്ക്കുക. തോരനൊപ്പമോ തൈരിനൊപ്പമോ കഴിക്കാം.

തയ്യാറാക്കിയത്:
പ്രഭ

നാലുമണി പലഹാരം ; സ്റ്റഫ്ഡ് മുളക് ബജ്ജി തയ്യാറാക്കിയാലോ?

 

click me!