രുചികരമായ സേമിയ ഉപ്പുമാവ് ; റെസിപ്പി

By Web Team  |  First Published Jul 27, 2023, 3:02 PM IST

രാവിലെയോ ഉച്ചക്കോ വൈകീട്ടോ എപ്പോൾ വേണമെങ്കിലും കഴിക്കാൻ പറ്റിയ ഒരു വിഭവം. വളരെ പെട്ടെന്ന് 10 മിനിറ്റിൽ ഉണ്ടാകാവുന്ന സേമിയ ഉപ്പുമാവ് റെസിപ്പി...


വേണ്ട ചേരുവകൾ...

വറുത്ത സേമിയ                     2  കപ്പ്‌
വെള്ളം                                      4 കപ്പ്‌
ഉള്ളി                                         1/2 കപ്പ്‌
പച്ചമുളക്                                   2 എണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് -1 ടീസ്പൂൺ
തക്കാളി                                     1 കപ്പ്‌

Latest Videos

undefined

മിക്സഡ് വെജിറ്റബിൾസ്           1 കപ്പ്‌ 
(ബീൻസ്, ക്യാരറ്റ്, ഗ്രീൻ പീസ്)
മഞ്ഞൾ പൊടി                           1/4 ടീസ്പൂൺ
മുളക് പൊടി                               3/4 ടീസ്പൂൺ
കായപൊടി                                 1/4 ടീസ്പൂൺ

തേങ്ങ ചിരകിയത്                     1/4 കപ്പ്‌ 
കടുക്                                            1/2 ടീസ്പൂൺ
ഉഴുന്ന് പരിപ്പ്                               1 ടേബിൾ സ്പൂൺ
കടല പരിപ്പ്                                 1 ടേബിൾ സ്പൂൺ 
ചുവന്ന മുളക്                             2 എണ്ണം
വെളിച്ചെണ്ണ                              2 ടേബിൾ സ്പൂൺ
ഉപ്പ്                                               ആവശ്യത്തിന്
മല്ലിയില 
കറി വേപ്പില

തയ്യാറാക്കുന്ന വിധം...

ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. കടുക് പൊട്ടി കഴിയുമ്പോൾ കടലാപരിപ്പ്, ഉഴുന്ന് പരിപ്പ്, ചുവന്ന മുളക് പൊട്ടിച്ചത് ഇട്ട് വറുക്കുക. അതിലേക്കു ഉള്ളിയും പച്ചമുളകും കറി വേപ്പിലയും ഇഞ്ചിയും ചേർത്തു നന്നായി വഴറ്റുക.വഴറ്റി തക്കാളി ചേർത്ത് വഴറ്റിയെടുക്കുക. തക്കാളി ഒന്ന് വഴറ്റി വരുമ്പോൾ പച്ചക്കറികൾ ചേർത്ത് 5 മിനിറ്റ് വഴറ്റിയെടുക്കുക. മുളക് പൊടിയും മഞ്ഞൾ പൊടിയും കായപൊടിയും ചേർത്തിളക്കുക.ശേഷം വെള്ളവും  ആവശ്യത്തിന് ഉപ്പും ചേർത്തു തിളപ്പിക്കുക. തിളച്ചു വരുമ്പോൾ വറുത്തു വച്ച സേമിയ ചേർത്ത് കൊടുക്കുക. അടച്ചു വച്ചു വേവിക്കുക. വെള്ളം വറ്റി സേമിയ വെന്തു വരുമ്പോൾ തേങ്ങ ചേർത്ത് കൊടുക്കുക. കുറച്ചു വെളിച്ചെണ്ണയോ നെയ്യോ കൂടി തൂവി കൊടുക്കാം. മല്ലിയിലയും തൂവി കൊടുക്കുക.രുചികരമായ ടൊമാറ്റോ സേമിയ റെഡി. ഇതൊരു വെയ്റ്റ് ലോസ് റെസിപ്പി കൂടിയാണ്.

തയ്യാറാക്കിയത്: പ്രഭ, ദുബായ്

കടലക്കറി ഇനി ഇങ്ങനെ തയാറാക്കി നോക്കൂ

 

click me!