നാടൻ അരിമുറുക്ക് എളുപ്പത്തിൽ തയ്യാറാക്കാം

By Web Team  |  First Published Apr 19, 2024, 4:08 PM IST

വളരെ എളുപ്പവും രുചികരവുമായി തയ്യാറാക്കാവുന്ന നാടൻ അരിമുറുക്കിന്റെ രുചിക്കൂട്ട് ഇതാ... പുഷ്പ വർ​ഗീസ് തയ്യാറാക്കിയ പാചകക്കുറിപ്പ്...


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

 

മുറുക്ക് പ്രിയരാണോ നിങ്ങൾ? എങ്കിൽ ഇനി മുതൽ മുറുക്ക് പുറത്ത് നിന്ന് വാങ്ങേണ്ടതില്ല. കറുമുറെ കഴിക്കാൻ സ്പെഷ്യൽ അരിമുറുക്ക് വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം....

വേണ്ട ചേരുവകൾ...

1. പുഴുക്കലരി                         -    1 കപ്പ് (കുതിർത്തത്)
തേങ്ങ                                       -    1 കപ്പ് ചുരണ്ടിയത്
ജീരകം                                     -   അര ടീസ്പൂൺ
ഉള്ളി                                         -   4 എണ്ണം

2. ഉഴുന്ന്                                   -  1/4 കപ്പ് ( വറുത്ത് പൊടിച്ത്)
  കായം                                    -  അര ടീസ്പൂൺ
   അയമോദകം                     -  1 ടീസ്പൂൺ
  എള്ള്                                     -  1 സ്പൂൺ
   ജീരകം                                -  അര ടീസ്പൂൺ
  മുളക് പൊടി                      -   2 സ്പൂൺ
   ഉപ്പ്                                        - ആവശ്യത്തിന്

3. വെളിച്ചെണ്ണ          വറുക്കാൻ

തയ്യാറാക്കുന്ന വിധം...

കുതിർത്ത അരി കുറേശെ വെള്ളം ചേർത്ത് ഒന്നാമത്തെ ചേരുവ ചേർത്ത് അരയ്ക്കണം. ഇതിലേക്ക് രണ്ടാമത്തെ ചേരുവ ആവശ്യത്തിന് ഉപ്പ് ചേർത്ത് കുഴച്ചെടുക്കണം. ശേഷം മാവ് സേവനാഴിയിൽ മുറുക്കിന്റെ അച്ചിട്ട് പിഴിഞ്ഞ് ചൂടായ എണ്ണയിൽ വറുത്ത് എടുക്കണം. മുറുക്ക് തയ്യാർ...

ഞൊടിയിടയിൽ തയ്യാറാക്കാം ഈ നാലുമണി പലഹാരം ; റെസിപ്പി
 

click me!