കിവിപ്പഴം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

By Web Team  |  First Published Jan 28, 2024, 3:27 PM IST

കിവിപ്പഴത്തിൽ കലോറി താരതമ്യേന കുറവാണ്. ഒരു ഇടത്തരം വലിപ്പമുള്ള കിവിയിൽ ഏകദേശം 40-50 കലോറി മാത്രമാണ് അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പോഷകസമൃദ്ധമായ പഴമാണ്. 
 


പോഷക​ഗുണങ്ങൾ അടങ്ങിയ പഴങ്ങളിലൊന്നാണ് കിവിപ്പഴം. പൊട്ടാസ്യം, കോപ്പർ, വിറ്റാമിൻ കെ, ഫോളേറ്റ്, വിറ്റാമിൻ ഇ എന്നിവ കിവിയിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ‌ ഡയറ്റ് നോക്കുന്നവർ നിർബന്ധമായും കഴിക്കേണ്ട പഴങ്ങളിലൊന്നാണിത്.

കിവിപ്പഴത്തിൽ കലോറി താരതമ്യേന കുറവാണ്. ഒരു ഇടത്തരം വലിപ്പമുള്ള കിവിയിൽ ഏകദേശം 40-50 കലോറി മാത്രമാണ് അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പോഷകസമൃദ്ധമായ പഴമാണ്. 

Latest Videos

undefined

കിവിപ്പഴത്തിൽ ധാരാളം ഫെെബർ അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, നാരുകൾ ആരോഗ്യകരമായ ദഹനത്തെ പിന്തുണയ്ക്കുകയും മലവിസർജ്ജനം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.

കിവിപ്പഴത്തിൽ ഉയർന്ന ജലാംശം അടങ്ങിയിട്ടുണ്ട്.  ഉയർന്ന ജലാംശം ഉള്ള ഭക്ഷണങ്ങൾ കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു. കലോറി കുറവാണെങ്കിലും കിവിപ്പഴം അവശ്യ പോഷകങ്ങളാൽ നിറഞ്ഞതാണ്. അവ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. അത് കൊണ്ട് തന്നെ പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കും.

വിറ്റാമിൻ സി, വിറ്റാമിൻ ഇ, പോളിഫെനോൾ എന്നിവയുൾപ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് കിവിപ്പഴം. ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയെ ചെറുക്കാൻ ആൻ്റിഓക്‌സിഡൻ്റുകൾ സഹായിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.

രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിൽ കിവി നല്ല സ്വാധീനം ചെലുത്തും. നാരിന്റെ അംശവും കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സും കിവിയെ പ്രമേഹമുള്ളവർക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കിവിപ്പഴം സഹായകമാണ്. മിതമായ അളവിൽ കിവിപ്പഴം കഴിക്കുന്നവരിൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ പറയുന്നു.

തക്കാളി പ്രിയരാണോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞോളൂ


 

click me!