കടകളില്‍ നിന്ന് വാങ്ങിക്കുന്ന കൂണും ചില സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് ദോഷമായി വരാം. ഇത് എപ്പോഴും പ്രവചിക്കുക സാധ്യമല്ല. അതിനാല്‍ കടകളില്‍ നിന്ന് കൂണ്‍ വാങ്ങി ഉപയോഗിക്കുന്നതിന് മുമ്പായി ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കാനുണ്ട്.
കൂണ്‍ കഴിക്കാനിഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ഒരുപാട് ആരോഗ്യഗുണങ്ങളുള്ള, വളരെ 'നാച്വറല്‍' ആയൊരു വിഭവമാണ് കൂണ്‍. നോണ്‍-വെജി ഭക്ഷണം കഴിക്കാത്തവരെ സംബന്ധിച്ച് അതിനൊപ്പമായി വയ്ക്കാൻ സാധിക്കുന്നതാണ് കൂണിനെ. പ്രത്യേകിച്ചും പ്രോട്ടീനിന്‍റെ അളവാണ് കൂണിനെ നോൺ-വെജ് വിഭവങ്ങള്‍ക്ക് പകരമായി കൂണിനെ വയ്ക്കാൻ പ്രേരിപ്പിക്കുന്നത്.
മഴക്കാലത്താണ് നമുക്ക് പറമ്പുകളില്‍ നിന്നും വീട്ടുപരിസരങ്ങളില്‍ നിന്നുമെല്ലാം കൂണ്‍ കിട്ടാറ്. എന്നാല്‍ ഇങ്ങനെ നമ്മുടെ ചുറ്റുപാടുകളില്‍ കാണുന്ന എല്ലാ കൂണും ഭക്ഷ്യയോഗ്യമല്ലെന്നും പലതിലും വിഷാംശം അടങ്ങിയിട്ടുള്ളതിനാല്‍ സൂക്ഷിച്ച് മാത്രം ഉപയോഗിക്കണമെന്നും ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്.
undefined
ഇങ്ങനെ പറമ്പുകളില്‍ നിന്നോ മറ്റോ കൂണ്‍ പറിക്കുകയാണെങ്കില്‍ ഇതെക്കുറിച്ച് അറിവുള്ളവര്‍ക്കൊപ്പമേ ചെയ്യാവൂ. ഇപ്പോഴാണെങ്കില്‍ മിക്കവരും കടകളില്‍ നിന്ന് വാങ്ങിക്കുന്ന കൂണ്‍ തന്നെയാണ് കാര്യമായും ഉപയോഗിക്കുക. ഇത് കഴിക്കാൻ സുരക്ഷിതമായിരിക്കും.
പക്ഷേ കടകളില്‍ നിന്ന് വാങ്ങിക്കുന്ന കൂണും ചില സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് ദോഷമായി വരാം. ഇത് എപ്പോഴും പ്രവചിക്കുക സാധ്യമല്ല. അതിനാല്‍ കടകളില്‍ നിന്ന് കൂണ്‍ വാങ്ങി ഉപയോഗിക്കുന്നതിന് മുമ്പായി ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കാനുണ്ട്.
കൂണ്‍ വിളവെടുക്കുമ്പോഴും അത് വിപണിയിലേക്ക് എത്തിക്കും മുമ്പുള്ള പ്രോസസിംഗ് ചെയ്യുമ്പോഴുമെല്ലാം സംഭവിക്കുന്ന പിഴവുകള്‍- അതുപോലെ ദീര്‍ഘമായി സ്റ്റോര്‍ ചെയ്യുന്നത് കൊണ്ടും ആണ് കൂണ്‍ നമുക്ക് ഭീഷണിയാവുക. അങ്ങനെ സംഭവിച്ചാല്‍ കൂണില്‍ നിന്ന് ഭക്ഷ്യവിഷബാധയുണ്ടാകാം.
ദഹനപ്രശ്നങ്ങള്‍ തന്നെയാണ് കൂണില്‍ നിന്നുള്ള ഭക്ഷ്യവിഷബാധയും ഉണ്ടാക്കുക. പക്ഷേ ഇതിനെ തുടര്‍ന്ന് വയറ്റിനകത്ത് നമുക്ക് ദോഷമായി വരുന്ന തരം ബാക്ടീരിയകളെ വളര്‍ത്തുന്നതിലേക്കും ഇത് പിന്നീട് നയിക്കാം. ഇതോടോ വയറിളക്കം, ഛര്‍ദ്ദി, വയറുവദേന, തലകറക്കം എന്നിങ്ങനെയുള്ള പ്രശ്നങ്ങളുമുണ്ടാകാം.
എന്തായാലും ഒന്നിലധികം തവണ ഛര്‍ദ്ദിക്കുകയോ വയറിളക്കമുണ്ടാവുകയോ ചെയ്താല്‍ ഉടൻ തന്നെ രോഗിയെ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്. ഇങ്ങനെ കൂണില്‍ നിന്ന് ഭക്ഷ്യവിഷബാധയേല്‍ക്കാതിരിക്കാൻ ചെയ്യാവുന്ന കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഒന്നാമതായി, വിശ്വാസമുള്ള കടകളില്‍ നിന്ന് മാത്രം കൂണ്‍ വാങ്ങിക്കുക. കാരണം നേരത്തെ പറഞ്ഞുവല്ലോ, കൂണ്‍ സൂക്ഷിക്കുന്നതിലെ അപാകതകള്‍ ഭക്ഷ്യവിഷബാധയിലേക്ക് നയിക്കാം. രണ്ടാമതായി കൂണ്‍ എവിടെ നിന്നുള്ളതാണെന്നും അറിഞ്ഞുവയ്ക്കുന്നത് നല്ലതാണ്. എവിടെ കൃഷി ചെയ്തതാണ്, എപ്പോള്‍ വിളവെടുത്തതാണ് എന്നതെല്ലാം മനസിലാക്കാം. പതിവായി വാങ്ങിക്കുന്ന കടകളെ തന്നെ ഇതിനെല്ലാം ആശ്രയിക്കുന്നതാണ് സൗകര്യം.
ദിവസങ്ങളോളം കടകളില്‍ ഇരുന്നതാണെന്ന് മനസിലായാല്‍ ഒരു കാരണവശാലും കൂണ്‍ വാങ്ങിക്കരുത്. എന്തെങ്കിലും സംശയം തോന്നുന്നപക്ഷം കൂണ്‍ വാങ്ങാനുള്ള തീരുമാനം ഉപേക്ഷിക്കുക.
കൂണ്‍ വാങ്ങിക്കൊണ്ട് ഉപയോഗിക്കും മുമ്പ് നല്ലതുപോലെ വൃത്തിയാക്കണം. റണ്ണിംഗ് വാട്ടറില്‍ വൃത്തിയാക്കുന്നതിന് പുറമെ ഉപ്പ് ചേര്‍ത്ത് നന്നാി ഉരച്ചുകഴുകുന്നതും നല്ലതാണ്. വൃത്തിയാക്കിയ ശേഷം പാകം ചെയ്യുമ്പോള്‍, നന്നായി പാകം ചെയ്യാനും ശ്രദ്ധിക്കണം. കൂണ്‍ പാകം ചെയ്യാതെയും മറ്റും കഴിക്കാൻ നില്‍ക്കരുത്. ഇതും ഭക്ഷ്യവിഷബാധയിലേക്ക് സാധ്യത തുറക്കാം.
Also Read:- നെയ്യ് കഴിക്കുന്നത് വണ്ണം കൂട്ടുമോ? അതുപോലെ നെയ്യ് ഹൃദയത്തിന് ദോഷമോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-