വീണ്ടും ദോശയില്‍ പരീക്ഷണം; ദോശയെ കൊല്ലാതിരിക്കാന്‍ പറ്റുമോയെന്ന് സോഷ്യല്‍ മീഡിയ

By Web Team  |  First Published Jul 20, 2023, 7:06 PM IST

ചോക്ലേറ്റ്- ദോശയാണ് ഇവിടത്തെ ഐറ്റം. ഇതിനായി മാവ് ആദ്യം ചോക്ലേറ്റ് പൊടിയുമായി കലർത്തി ചൂടുള്ള ഗ്രിഡിൽ പാകം ചെയ്യുന്നു. ഇതിനുശേഷം, ഇഷ്ടമുള്ള ചോക്ലേറ്റിന്റെ ഷേവിംഗുകൾ ദോശയിൽ വിതറുന്നു. അതുമാത്രമല്ല.  


ഭക്ഷണ പരീക്ഷണവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.  ഒട്ടും ചേര്‍ച്ചയില്ലാത്ത രുചികള്‍ ഒന്നിച്ച് കഴിക്കുന്ന പല വിചിത്രമായ പരീക്ഷണങ്ങളുടെ വീഡിയോകളും നല്ല വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ട്. അത്തരമൊരു വിചിത്രമായ പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

നമ്മളില്‍ പലരുടെയും പ്രഭാത ഭക്ഷണത്തില്‍ ഉണ്ടാകുന്ന ദോശയിലാണ് ഇത്തവണത്തെ പരീക്ഷണം. ഉഴുന്നു കൊണ്ട് തയ്യാറാക്കുന്ന ഈ ദക്ഷിണേന്ത്യന്‍ വിഭവം ആരോഗ്യത്തിനും ഏറെ നല്ലതാണ്. ദോശയും സാമ്പാറും ചമ്മന്തിയുമൊക്കെ പലരുടെയും പ്രിയപ്പെട്ട കോമ്പോ ആണ്. ദോശ തന്നെ പല തരത്തിലുണ്ട്. എന്നാല്‍ ചോക്ലേറ്റ്- ദോശയാണ് ഇവിടത്തെ ഐറ്റം. ഇതിനായി മാവ് ആദ്യം ചോക്ലേറ്റ് പൊടിയുമായി കലർത്തി ചൂടുള്ള ഗ്രിഡിൽ പാകം ചെയ്യുന്നു. ഇതിനുശേഷം, ഇഷ്ടമുള്ള ചോക്ലേറ്റിന്റെ ഷേവിംഗുകൾ ദോശയിൽ വിതറുന്നു. അതുമാത്രമല്ല,  ചോക്കലേറ്റ് ക്രീമും ദോശയിൽ ഉടനീളം പുരട്ടുന്നു. തുടർന്ന്, ഈ ദോശ ചോക്ലേറ്റ് ചട്നിക്കൊപ്പം വിളമ്പുന്നു.

Latest Videos

undefined

യൂട്യൂബിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ ഇതിന്‍റെ താഴെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തുന്നത്. ദോശ പ്രേമികള്‍ വലിയ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. ദോശയെ കൊല്ലാതിരിക്കാന്‍ പറ്റുമോയെന്നും ഈ ക്രൂരത ദോശയോട് എന്തിന് ചെയ്തു എന്നും ദോശ ആരാധകര്‍ ചോദിക്കുന്നു. 

 

ഇതിനു മുമ്പും ദോശയില്‍ പല പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. അത്തരത്തില്‍ വൈറലായ ഒന്നാണ് ദോശ- ഐസ്ക്രീം പരീക്ഷണം.  ചൂടായ ദോശക്കല്ലിലേയ്ക്ക് ആദ്യം ദോശമാവ് ഒഴിക്കുന്നു, ശേഷം വെണ്ണ ചേര്‍ത്ത് നന്നായി പരത്തുന്നു. ഇനി ഇതിന് പുറത്തേയ്ക്ക് ചോക്ലേറ്റ് സോസ് ഒഴിച്ചു ദോശ മൊരിച്ചെടുക്കുന്നു. ഈ ദോശ മുറിച്ചെടുത്ത് ഐസ്‌ക്രീം കോണ്‍ ആകൃതിയില്‍ ചുരുട്ടിയെടുക്കുന്നു. ഇതിലേയ്ക്ക് ഐസ്‌ക്രീം നിറച്ച് ചോക്ലേറ്റും സോസും ഒഴിച്ചെടുത്താണ് ഇത് വിളമ്പുന്നത്.

Also Read: ദുബായില്‍ നിന്ന് അമ്മയ്ക്ക് 10 കിലോ തക്കാളിയുമായി മകള്‍; ട്വീറ്റ് വൈറല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!