ചീസ് കോൺ സാൻഡ്‍വിച്ച് വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി

By Web Team  |  First Published Aug 14, 2024, 9:07 AM IST

എളുപ്പത്തില്‍ ചീസ് കോൺ സാൻഡ്‍വിച്ച് വീട്ടില്‍ തയ്യാറാക്കിയാലോ? നിഷിദ ഹമീദ്‌ തയ്യാറാക്കിയ പാചകക്കുറിപ്പ്.


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Latest Videos

undefined

 

എളുപ്പത്തില്‍ ചീസ് കോൺ സാൻഡ്‍വിച്ച് വീട്ടില്‍ തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

വേവിച്ച കോൺ- 1 കപ്പ്
ഉള്ളി- 1/2 കപ്പ് 
കുരുമുളക്- 1/2 ടീസ്പൂൺ
മുളക് ചതച്ചത്- 1/2 ടീസ്പൂൺ
ഒറിഗാനോ- 1/2 ടീസ്പൂൺ 
മയോന്നൈസ്- 2 ടേബിൾസ്പൂൺ 
ബ്രെഡ്
ചീസ് സ്ലൈസ്
വെണ്ണ

തയ്യാറാക്കുന്ന വിധം

വേവിച്ച കോൺ, ഉള്ളി, കുരുമുളക്, മുളക് ചതച്ചത്, 1/2  ടീസ്പൂൺ ഒറിഗാനോ, രണ്ട് ടേബിൾസ്പൂൺ മയോന്നൈസ് എന്നിവയെല്ലാം കൂടി മിക്സ് ചെയ്ത് വെച്ചാൽ ഫില്ലിങ് തയ്യാർ. ഇനി ബ്രെഡ്നകത്ത് ഫില്ലിങ് വെച്ച് ചീസ് സ്ലൈസ് വെച്ച്  വെണ്ണയിൽ ടോസ്റ്റ് ചെയ്ത് എടുക്കുക. ഇതോടെ ചീസ് കോൺ സാൻഡ്‍വിച്ച് റെഡി. 

Also read: ബ്രെഡ് ഉപയോഗിച്ച് രുചികരമായ സാൻഡ്‍വിച്ച് തയ്യാറാക്കാം; റെസിപ്പി

youtubevideo

click me!