കോളിഫ്ലവർ തണ്ടും ഇലയും ഉപയോഗിച്ച് കിടിലന്‍ വെറൈറ്റി ചമ്മന്തി; റെസിപ്പി

By Web Team  |  First Published May 3, 2024, 12:01 PM IST

കോളിഫ്ലവർ  തണ്ടും ഇലയും കൊണ്ടു ഒരു ചമ്മന്തി തയ്യാറാക്കിയാലോ? ശർമിള കെ പി തയ്യാറാക്കിയ പാചകക്കുറിപ്പ്.


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Latest Videos

undefined

 

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ക്രൂസിഫറസ് പച്ചക്കറി കുടുംബത്തിലെ ഒരു അംഗമാണ് കോളിഫ്ലവർ. കോളിഫ്ലവർ തണ്ടും ഇലയും കൊണ്ടു ഒരു ചമ്മന്തി തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

കോളിഫ്ലവർ  ഇലയും തണ്ടും അരിഞ്ഞത് - ഒരു കപ്പ് 
തേങ്ങ ചിരകിയത്-  ഒരു കപ്പ് 
പച്ചമുളക്-  മൂന്ന് എണ്ണം
കാന്താരി മുളക്- രണ്ട് എണ്ണം
വാളൻപുളി - ആവശ്യത്തിന് 
ഉഴുന്നു പരിപ്പ്-  ഒരു സ്പൂൺ
ചെറിയ ഉള്ളി-  3 എണ്ണം
ഇഞ്ചി-  ഒരു കഷണം
ഉപ്പ്, എണ്ണ- ആവശ്യത്തിന് 

വറുത്തിടാൻ വേണ്ടത്- ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, വറ്റൽമുളക്, കറിവേപ്പില, വെളുത്തുള്ളി അരിഞ്ഞത്. 

തയ്യാറാക്കുന്ന വിധം

കോളിഫ്ലവറിന്‍റെ  ഇലയും തണ്ടും അരിഞ്ഞെടുക്കുക. ഒരു പാൻ ചൂടാകുമ്പോൾ ഒരു സ്പൂൺ ഉഴുന്നുപരിപ്പ് വറുത്തെടുക്കുക.  ഇത് മിക്സിയിൽ പൊടിച്ചെടുക്കുക. വീണ്ടും പാൻ ചൂടാക്കി കുറച്ച് എണ്ണയൊഴിച്ച് കോളിഫ്ലവർ ഇലയും തണ്ടും അരിഞ്ഞത് ചേർത്ത്  വഴറ്റുക. ഇതിലേയ്ക്ക് മൂന്ന് പച്ചമുളക് മുറിച്ചത്, രണ്ട് കാന്താരിയും, കുറച്ച് വാളൻപുളിയും ചേർക്കുക.  ഇത് മിക്സിയിൽ ചതച്ച് എടുക്കുക. ഇതിലേക്ക് ഒരു കപ്പ് ചിരകിയ തേങ്ങയും ചെറിയ ഉള്ളി, ഉപ്പ് ചെറിയൊരു കഷ്ണം, ഇഞ്ചി എന്നിവ ചേര്‍ത്ത് ചമ്മന്തി പരുവത്തിൽ അരയ്ക്കുക. ഇനി ഒരു പാൻ ചൂടാക്കി എണ്ണയൊഴിച്ച് കടുകു പൊട്ടിച്ചതിന് ശേഷം കുറച്ച് ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, വറ്റൽമുളക്, ഉള്ളി അരിഞ്ഞത്, കറിവേപ്പില, വെളുത്തുള്ളി അരിഞ്ഞത് എന്നിവ ചമ്മന്തിയിലേക്ക് ചേര്‍ത്ത്  നന്നായി ഇളക്കി എടുക്കുക. വ്യത്യസ്തമായ കോളിഫ്ലവർ തണ്ട് ചമ്മന്തി റെഡി.

Also read: യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും അടുക്കളയില്‍ സ്ഥിരമുള്ള ഈ ഭക്ഷണങ്ങള്‍

youtubevideo

click me!