സൂര്യകാന്തിപ്പൂക്കൾ ഇങ്ങനെ കഴിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ...

By Web Team  |  First Published Sep 20, 2023, 6:12 PM IST

ദഹനം മെച്ചപ്പെടുത്താനും കൊളസ്ട്രോള്‍ കുറയ്ക്കാനുമൊക്കെ ഇവ പലരും ഡയറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. സ്മൂത്തികൾ, ഓട്‌സ് എന്നിവ മുതൽ സൂപ്പുകളും സലാഡുകളും വരെയുള്ള വിഭവങ്ങളില്‍ ഇവ ചേര്‍ക്കാറുമുണ്ട്. സൂര്യകാന്തി വിത്തുകളിൽ നിന്നുള്ള സൂര്യകാന്തി എണ്ണയും നിരവധി ഗുണങ്ങള്‍ അടങ്ങിയതാണ്. 


ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ആരോഗ്യ ഭക്ഷണങ്ങളിൽ ഒന്നാണ് സൂര്യകാന്തി വിത്തുകൾ. ശരീരത്തിന് ആവശ്യമായ പല പോഷകങ്ങൾ കൊണ്ടും സമ്പുഷ്ടമാണ് ഇവ. വിറ്റാമിന്‍ ഇ,  സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ തുടങ്ങി എല്ലാ പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മുതല്‍ ശരീരഭാരം കുറയ്ക്കാന്‍ വരെ സൂര്യകാന്തി വിത്തുകള്‍ ഗുണം ചെയ്യും.   

ദഹനം മെച്ചപ്പെടുത്താനും കൊളസ്ട്രോള്‍ കുറയ്ക്കാനുമൊക്കെ ഇവ പലരും ഡയറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. സ്മൂത്തികൾ, ഓട്‌സ് എന്നിവ മുതൽ സൂപ്പുകളും സലാഡുകളും വരെയുള്ള വിഭവങ്ങളില്‍ ഇവ ചേര്‍ക്കാറുമുണ്ട്. സൂര്യകാന്തി വിത്തുകളിൽ നിന്നുള്ള സൂര്യകാന്തി എണ്ണയും നിരവധി ഗുണങ്ങള്‍ അടങ്ങിയതാണ്. ഇവയില്‍ വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച്, വിറ്റാമിന്‍ ഇ, ഓലിക് ആസിഡ് തുടങ്ങിയവ അടങ്ങിയ സൂര്യകാന്തി എണ്ണ തലമുടി കൊഴിച്ചില്‍ തടയാനും  മുടി വേഗത്തിൽ വളരാനും സഹായിക്കും. 

Latest Videos

undefined

എന്നിരുന്നാലും, ആരെങ്കിലും സൂര്യകാന്തി പൂവ് പറിച്ചെടുക്കുന്നതും, അതിനെ ഗ്രിൽ ചെയ്യുന്നതും, അവ ആസ്വദിച്ച് കഴിക്കുന്നതും കണ്ടിട്ടുണ്ടോ? അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്നത്. ഇവ പിസിഒഎസ് സൗഹൃദമാണെന്നാണ് വീഡിയോയില്‍ പറയുന്നത്. പൂന്തോട്ടത്തിൽ നിന്ന് സൂര്യകാന്തിപ്പൂക്കൾ പറിച്ചെടുക്കുന്ന യുവാവില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. ശേഷം ഇയാള്‍ പൂക്കളിൽ നിന്ന് ദളങ്ങളും മറ്റും മുറിച്ചു മാറ്റുന്നതും വീഡിയോയില്‍ കാണാം.  ഇനി അരിഞ്ഞ വെളുത്തുള്ളി, ഒലീവ് ഓയിൽ തുടങ്ങിയവ ചേര്‍ത്തൊരു പേസ്റ്റ് തയ്യാറാക്കുന്നു. ശേഷം ഈ പേസ്റ്റ് പൂക്കളിൽ ചേര്‍ത്ത്, അവ ഗ്രില്ലിൽ തലകീഴായി വയ്ക്കുന്നു. 10-15 മിനിറ്റ് കാത്തിരിപ്പിന് ശേഷം ഗ്രില്‍ ചെയ്ത സൂര്യകാന്തിപ്പൂക്കൾ ഇവര്‍ ആസ്വദിച്ച് കഴിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

ഈ വീഡിയോ ഇതുവരെ 24 ലക്ഷം കാഴ്ചക്കാരാണ് നേടിയത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകളും ചെയ്തു. ഇതാരും പരീക്ഷിക്കാത്ത ഐഡിയ ആണെന്നും, ഇത് രുചികരമാണോ എന്നുമൊക്കെ പോകുന്നു കമന്‍റുകള്‍.

 

Also read: ഉയർന്ന രക്തസമ്മർദ്ദം; അറിയാം ശ്രദ്ധിക്കാതെ പോകുന്ന ഈ ലക്ഷണങ്ങളെ...

youtubevideo

click me!