ഒരു മാമ്പഴത്തിന്‍റെ വില 1000 രൂപയോ?

By Web Team  |  First Published Jun 7, 2021, 4:15 PM IST

നല്ല പഴുത്ത മാങ്ങ കിട്ടിയാല്‍, അത് തീർക്കാൻ നിമിഷങ്ങൾ മതിയാകും. പഴങ്ങളുടെ രാജാവായ മാമ്പഴം നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഫലം കൂടിയാണ്. 


മാമ്പഴം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. നല്ല പഴുത്ത മാങ്ങ കിട്ടിയാല്‍, അത് തീർക്കാൻ നിമിഷങ്ങൾ മതിയാകും. പഴങ്ങളുടെ രാജാവായ മാമ്പഴം നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഫലം കൂടിയാണ്. 

നിരവധി ഇനം മാമ്പഴങ്ങൾ ഇന്ന് ഇന്ത്യയില്‍ ലഭ്യമാണ്. എന്നാൽ മധ്യപ്രദേശിലെ അലിരാജ്പൂർ ജില്ലയിൽ കണ്ടുവരുന്ന 'നൂർജഹാൻ' മാമ്പഴമാണ് ഇന്ത്യയിലെ ഏറ്റവും വില കൂടിയ ഇനം മാമ്പഴങ്ങളിലൊന്ന്. ഈ വർഷം നൂർജഹാൻ മാമ്പഴം ഉയർന്ന വിലയിലാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പഴത്തിന് നല്ല വിളവും വലുപ്പവുമാണുള്ളതെന്ന് കർഷകർ പറയുന്നു.

Latest Videos

undefined

അതുകൊണ്ടുതന്നെ ഈ സീസണിൽ ഒരു 'നൂർജഹാൻ' മാമ്പഴ കഷണത്തിന് 500 മുതൽ 1000 രൂപ വരെയാണ് വില. "എന്റെ തോട്ടത്തില്‍ മൂന്ന് നൂർജഹാൻ മാവുകൾ ഉണ്ട്. ഇവയിൽ നിന്ന് 250ഓളം മാമ്പഴങ്ങൾ ലഭിച്ചു. ഒരു മാമ്പഴ കഷണത്തിന് 500 മുതൽ 1000 രൂപ വരെയാണ് വില. ഈ മാമ്പഴങ്ങൾക്കായി ഇതിനകം തന്നെ ബുക്കിംങ് തുടങ്ങി"-  മാമ്പഴ കര്‍ഷകനായ ശിവരാജ് സിംഗ് ജാദവ് പറയുന്നു.

 

ഇത്തവണ ഒരു നൂർജഹാൻ മാമ്പഴത്തിന്റെ ഭാരം 2 കിലോഗ്രാം മുതൽ 3.5 കിലോഗ്രാം വരെയാണെന്നും ജാദവ് കൂട്ടിച്ചേർത്തു. 2019ൽ ഈ ഇനം മാമ്പഴത്തിന്റെ ഭാരം ശരാശരി 2.75 കിലോഗ്രാം ആയിരുന്നു.  ഇതിന് 1200 രൂപ വരെയായിരുന്നു വില എന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: മുഖത്തെ ചുളിവുകളും പാടുകളും അകറ്റാൻ പരീക്ഷിക്കാം മാമ്പഴം കൊണ്ടുള്ള ഈ ഫേസ് പാക്കുകള്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!