പാവയ്ക്ക കൊണ്ട് കിടിലന്‍ ചമ്മന്തി തയ്യാറാക്കാം; റെസിപ്പി

By Web Team  |  First Published Aug 20, 2024, 11:54 AM IST

പാവയ്ക്ക കൊണ്ട് പല തരം വിഭവങ്ങള്‍ നാം ഉണ്ടാക്കാറുണ്ട്. എങ്കില്‍ ഇത്തവണ പാവയ്ക്ക കൊണ്ട് കിടിലന്‍ ഒരു ചമ്മന്തി തയ്യാറാക്കിയാലോ? സരിത സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്. 


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Latest Videos

undefined

 

കയ്പ്പ് രുചിയാണെങ്കിലും നിരവധി ആരോഗ്യ ​ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് പാവയ്ക്ക. പാവയ്ക്ക കൊണ്ട് പല തരം വിഭവങ്ങള്‍ നാം ഉണ്ടാക്കാറുണ്ട്. എങ്കില്‍ ഇത്തവണ പാവയ്ക്ക കൊണ്ട് കിടിലന്‍ ഒരു ചമ്മന്തി തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

പാവയ്ക്ക ( ചെറുതായി അരിഞ്ഞതിനു ശേഷം എണ്ണയിൽ വറുത്തത്) - അര കപ്പ് 
തേങ്ങ ( ചിരകിയത്) - ഒരു കപ്പ് 
ഇഞ്ചി - ഒരു ചെറിയ കഷണം 
വറ്റൽ മുളക് - രണ്ട് എണ്ണം 
കറിവേപ്പില - ഒരു കതിർപ്പ് 
പുളി - ഒരു നെല്ലിക്ക വലുപ്പത്തിൽ 
ഉപ്പ് - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

മേല്‍പ്പറഞ്ഞ ചേരുവകൾ എല്ലാം ഒരുമിച്ചാക്കി നന്നായി അരച്ച് ഉരുട്ടി എടുക്കുക. ചോറിനും, കഞ്ഞിക്കും കഴിക്കാൻ പറ്റിയ രുചികരമായ ചമ്മന്തിയാണിത്. 

Also read: കറിവേപ്പില കൊണ്ട് കിടിലന്‍ ചമ്മന്തി പൊടി; ഈസി റെസിപ്പി

youtubevideo

click me!