ബ്രൊക്കോളി, ആപ്പിൾ, മാതളം എന്നിവയേക്കാൾ കൂടുതൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയതാണ് ഗോൾഡൻ ബെറി. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും കണ്ണുകളുടെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനുമൊക്കെ ഇവ സഹായിക്കും.
കാണുന്ന ഭംഗി പോലെ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഗോൾഡൻ ബെറി. ഞൊട്ടാഞൊടിയൻ, കേപ് നെല്ലിക്ക, ഗ്രൗണ്ട് ബെറി എന്നിങ്ങനെ പല പേരുകളുണ്ട് ഇതിന്. ബ്രൊക്കോളി, ആപ്പിൾ, മാതളം എന്നിവയേക്കാൾ കൂടുതൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയതാണ് ഗോൾഡൻ ബെറി. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും കണ്ണുകളുടെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനുമൊക്കെ ഇവ സഹായിക്കും.
അറിയാം ഗോൾഡൻ ബെറിയുടെ ആരോഗ്യ ഗുണങ്ങള്‍...
undefined
ഒന്ന്...
ആന്‍റി ഓക്‌സിഡന്‍റുകളുടെയും വിറ്റാമിൻ സിയുടെയും കലവറയാണ് ഗോൾഡൻ ബെറി. ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഏറെ സഹായിക്കും. ജലദോഷം, പനി എന്നിവയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ ഇവ സഹായിക്കും.
രണ്ട്...
ഫൈബര്‍ ധാരാളം അടങ്ങിയ ഗോള്‍ഡന്‍ ബെറി ദഹനം എളുപ്പമാക്കാനും സഹായിക്കും. ഇവ മലബന്ധത്തെ തടയാനും കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
മൂന്ന്...
വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ ഗോള്‍ഡന്‍ ബെറി കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
നാല്...
ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇവ ശരീരത്തിലെ വേദന, വീക്കം തുടങ്ങിയവയെ തടയുകയും ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.
അഞ്ച്...
ഗ്ലൈസമിക് സൂചിക കുറഞ്ഞ ഗോള്‍ഡന്‍ ബെറി പ്രമേഹ രോഗികള്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ആറ്...
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ചീത്ത കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
ഏഴ്...
കാൽസ്യം, ഫോസ്ഫറസ് എന്നിവ ആഗിരണം ചെയ്യാൻ സഹായിക്കുന്ന പെക്റ്റിന്‍റെ നല്ല ഉറവിടമാണ് ഗോള്‍ഡന്‍ ബെറി. അതിനാല്‍ ഇവ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
എട്ട്...
ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും. ഇവയില്‍ കൊഴുപ്പും കലോറിയും കുറവുമാണ്.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.
Also Read: അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാത്രി ഈ ഭക്ഷണങ്ങള്‍ കഴിക്കൂ...