ചാമ്പയ്ക്ക കഴിക്കാന്‍ ഇഷ്ടമാണോ? അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...

By Web Team  |  First Published Aug 2, 2023, 8:31 AM IST

നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് ചാമ്പയ്ക്ക. റോസ് ആപ്പിള്‍ എന്നറിയപ്പെടുന്ന ഈ കുഞ്ഞൻ പഴത്തിൽ 70% വെള്ളം അടങ്ങിയിരിക്കുന്നു. 


പലരുടെയും കുട്ടിക്കാല ഓര്‍മകള്‍ക്ക് ചാമ്പക്കയുണ്ടാകും. കാരണം അന്നൊക്കെ ചാമ്പ മരമില്ലാത്ത വീടുകള്‍ കുറവാണ്. കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഫലവുമാണ് ചാമ്പയ്ക്ക. മരത്തില്‍ കയറി ചാമ്പയ്ക്ക പറിച്ചതൊക്കെ പലരും ഇന്ന് ഓര്‍ക്കുന്നുണ്ടാകാം.  നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് ചാമ്പയ്ക്ക. റോസ് ആപ്പിള്‍ എന്നറിയപ്പെടുന്ന ഈ കുഞ്ഞൻ പഴത്തിൽ 70% വെള്ളം അടങ്ങിയിരിക്കുന്നു. 

വിറ്റാമിന്‍ സിയുടെ കലവറയാണ് ചാമ്പയ്ക്ക. അതിനാല്‍ തന്നെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കും. 
കൂടാതെ വിറ്റാമിന്‍ എ, ഇ, ഡി–6, ഡി–3, കെ, കാത്സ്യം, നാരുകള്‍, ഇരുമ്പ് തുടങ്ങിയവയും ചാമ്പയ്ക്കയില്‍ അടങ്ങിയിരിക്കുന്നുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൂടാതെ പ്രമേഹത്തെ പ്രതിരോധിക്കുന്ന ഘടകങ്ങൾ ഇവയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും ചാമ്പയ്ക്ക ധൈര്യമായി കഴിക്കാം. 

Latest Videos

undefined

ഫൈബര്‍ ധാരാളം അടങ്ങിയ ചാമ്പയ്ക്ക കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മലബന്ധം പ്രശ്‌നമായിട്ടുള്ളവര്‍ക്ക് ചാമ്പക്ക കഴിക്കുന്നത് നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ചാമ്പയ്ക്ക കരളിന്‍റെ ആരോഗ്യത്തിനും വൃക്കകളുടെ ആരോഗ്യത്തിനും നല്ലതാണ്. ഒപ്പം ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും ഇവ സഹായിക്കും. വിറ്റാമിന്‍ സി അടങ്ങിയ ചാമ്പയ്ക്ക ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: ആരോഗ്യമുള്ള തലമുടിക്കായി പതിവായി കഴിക്കാം ഈ നാല് ഭക്ഷണങ്ങള്‍...

youtubevideo

click me!