ദിവസവും ഉച്ചയ്ക്ക് വെണ്ടയ്ക്ക കഴിക്കൂ; അറിയാം ഈ ഗുണങ്ങള്‍...

By Web TeamFirst Published Dec 1, 2023, 1:55 PM IST
Highlights

നാരുകള്‍ ധാരാളം അടങ്ങിയ വെണ്ടയ്ക്ക കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. ഭക്ഷണങ്ങളില്‍ നിന്ന് കാര്‍ബോഹൈഡ്രേറ്റ് എടുക്കുന്നതിനെ പരിമിതപ്പെടുത്താൻ വെണ്ടയ്ക്ക സഹായിക്കുന്നു. ഇതിലൂടെ ഗ്ലൂക്കോസ് നില നിയന്ത്രിച്ചു നിര്‍ത്താനാകുന്നു.

നിരവധി ആരോഗ്യ ​ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. വിറ്റാമിന്‍ എ, ബി, സി, ഇ, കെ, കാത്സ്യം, അയേണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌, ഫൈബര്‍ എന്നിവ വെണ്ടയ്ക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

നാരുകള്‍ ധാരാളം അടങ്ങിയ വെണ്ടയ്ക്ക കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. ഭക്ഷണങ്ങളില്‍ നിന്ന് കാര്‍ബോഹൈഡ്രേറ്റ് എടുക്കുന്നതിനെ പരിമിതപ്പെടുത്താൻ വെണ്ടയ്ക്ക സഹായിക്കുന്നു. ഇതിലൂടെ ഗ്ലൂക്കോസ് നില നിയന്ത്രിച്ചു നിര്‍ത്താനാകുന്നു. വെണ്ടയ്ക്കയുടെ ഗ്ലൈസെമിക് ഇൻഡക്സും കുറവാണ്. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Latest Videos

ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്ന വെണ്ടയ്ക്ക ദഹനത്തിനും നല്ലതാണ്. വെ​ണ്ടയ്​ക്ക പ​തി​വാ​യി ക​ഴി​ക്കു​ന്ന​ത് മ​ല​ബ​ന്ധം അകറ്റാനും സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. 

മഗ്നീഷ്യം, കാത്സ്യം, വിറ്റാമിന്‍ സി തുടങ്ങിയവ അടങ്ങിയ വെണ്ടയ്ക്ക എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിന്‍ എ അടങ്ങിയ വെണ്ടയ്ക്ക കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെണ്ടയ്ക്ക കഴിക്കുന്നത് ചില ക്യാന്‍സറുകളെ തടയാനും ചർമ്മസംരക്ഷണത്തിനും നല്ലതാണ്. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും വെണ്ടയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫൈബര്‍ അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പതിവായി ഡ്രൈഡ് ആപ്രിക്കോട്ട് കഴിക്കൂ; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...

youtubevideo

click me!