രാവിലെ വെറും വയറ്റില്‍ ഇഞ്ചി ജ്യൂസ് കുടിക്കൂ; അറിയാം ഗുണങ്ങള്‍...

By Web TeamFirst Published Dec 30, 2023, 9:55 AM IST
Highlights

വിറ്റാമിനുകളും മിനറലുകളും മഗ്നീഷ്യവും മാംഗനീസുമൊക്കെ അടങ്ങിയ ഇഞ്ചി ജ്യൂസ് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ദഹനക്കേടിനെ അകറ്റാനും ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയവ മാറാനും സഹായിക്കും.  
 

ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയതാണ് ഇഞ്ചി. ജിഞ്ചറോൾ എന്ന സംയുക്തവും ഇതിൽ അടങ്ങിയിട്ടുണ്ട്.  ഇതിന് ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. വിറ്റാമിനുകളും മിനറലുകളും മഗ്നീഷ്യവും മാംഗനീസുമൊക്കെ അടങ്ങിയ ഇഞ്ചി ജ്യൂസ് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ദഹനക്കേടിനെ അകറ്റാനും ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയവ മാറാനും സഹായിക്കും.  

രാവിലെ വെറും വയറ്റില്‍ ഇഞ്ചി ജ്യൂസ് കുടിക്കുന്ന് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

Latest Videos

ഒന്ന്...

മഞ്ഞുകാലത്തെ ജലദോഷം, തൊണ്ടവേദന, പനി തുടങ്ങിയവയെ തടയാനും തൊണ്ടയുടെ അസ്വസ്ഥത മൂലം ശബ്ദത്തിന് ഇടര്‍ച്ചയുണ്ടാകുന്നവര്‍ക്ക്, അത് പരിഹരിക്കാനും ഏറ്റവും ഉത്തമമായ മാര്‍ഗമാണ് ഇഞ്ചി. ഇതിനായി രാവിലെ വെറും വയറ്റില്‍ ഇഞ്ചി ജ്യൂസ് കുടിക്കാം. 

രണ്ട്...

ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ് എന്നിവ മാറാന്‍ ഇഞ്ചി ജ്യൂസ് സഹായിക്കും. ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ഉള്‍പ്പെടയുള്ള പോഷകങ്ങളാണ് ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്നത്.

മൂന്ന്... 

ദിവസവും രാവിലെ വെറും വയറ്റില്‍ ഇഞ്ചി ജ്യൂസ് കുടിക്കുന്നത് മലബന്ധത്തെ തടയാന്‍ സഹായിക്കും. 

നാല്...

ഇഞ്ചിക്ക് മികച്ച വേദനസംഹാരിയായി പ്രവര്‍ത്തിക്കാനുള്ള ഗുണങ്ങളുണ്ട്. ഇത് ആർത്രൈറ്റിസ്, ആര്‍ത്തവസംബന്ധമായ വേദന തുടങ്ങിയ അവസ്ഥകൾ മൂലമുണ്ടാകുന്ന വേദന കുറയ്ക്കാൻ സഹായിക്കും.

അഞ്ച്...

കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുമൊക്കെ ഇഞ്ചി ജ്യൂസ് രാവിലെ വെറും വയറ്റില്‍ കുടിക്കാവുന്നതാണ്.  

ആറ്...
 
ആസ്ത്മ പോലെയുള്ള ശ്വാസകോശ സംബന്ധമായ അണുബാധകളെ പ്രതിരോധിക്കാനും ഇഞ്ചി ജ്യൂസ് സഹായിക്കും. 

ഏഴ്...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇഞ്ചി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്ന അഞ്ച് പഴങ്ങള്‍...

youtubevideo

click me!