പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. കൂടാതെ, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും ശ്രദ്ധിക്കണം.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും ശ്രദ്ധിക്കണം. അതില്‍ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പാനീയമാണ് ബാർലി വെള്ളം.നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പാനീയമാണ് ബാർലി വെള്ളം. ബാർലി ധാന്യങ്ങൾ വെളത്തില്‍ ചേര്‍ത്ത് തിളപ്പിച്ച് തയ്യാറാക്കുന്ന പാനീയമാണിത്. നാരുകൾ, പോഷകങ്ങൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഇവ. ഫൈബര്‍ ധാരാളം അടങ്ങിയ ബാര്‍ലി വെള്ളം പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താൻ ബാർലി വെള്ളം ഫലപ്രദമാണ്. ബാര്‍ലി വെള്ളത്തിന്‍റെ ഗ്ലൈസമിക് സൂചികയും കുറവാണ്.
ധാരാളം നാരുകൾ അടങ്ങിയ ബാർലി ശരീരത്തിൽ നിന്നും വിഷാംശം പുറത്തു കളയാനും സഹായിക്കുന്നു. ഉയർന്ന നാരുകൾ ഉള്ളതിനാൽ ബാര്‍ലി വെള്ളം പതിവായി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. മലബന്ധത്തെ തടയാനും ഇവ സഹായിക്കും. വേനൽക്കാലത്ത് ശരീരത്തിന് ജലാംശം നൽകാനും നിർജ്ജലീകരണം തടയാനും ബാർലി വെള്ളം സഹായിക്കും.
ബാർലി വെള്ളം വൃക്കകളുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു. മൂത്രനാളിയിലെ അണുബാധ, വൃക്കയിലെ കല്ല് തുടങ്ങിയവയുടെ സാധ്യതയെ തടയാന്‍ ഇവ സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ബാര്‍ലി വെള്ളം പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. അതുപോലെ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു പാനീയമാണ് ബാര്‍ലി വെള്ളം. വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകൾ പുറത്തുവിടാൻ ബാർലി ശരീരത്തെ പ്രേരിപ്പിക്കുന്നു. ഈ ഹോർമോണുകൾ മെറ്റബോളിസത്തെ വർധിപ്പിച്ചേക്കാം, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: എപ്പോഴും വയറ് വീർത്തിരിക്കുക, നെഞ്ചെരിച്ചിൽ; ഈ ക്യാന്‍സറിന്‍റെ ലക്ഷണമാകാം...