പീനട്ട് ബട്ടർ പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇതറിഞ്ഞോളൂ

By Web Team  |  First Published Aug 13, 2023, 7:07 PM IST

പോളി അൺസാച്ചുറേറ്റഡ്, മോണോ അൺസാച്ചുറേറ്റഡ് ഫ്‌ളാറ്റുകൾ ഇതിലുണ്ട്. ഇവ പൂരിത കൊഴുപ്പുകൾ അല്ലാത്തതിനാൽ ഹൃദയത്തിനും നല്ലതാണ്. പീനട്ട് ബട്ടറിലടങ്ങിയ അപൂരിത കൊഴുപ്പുകൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു.


ബ്രെഡിനൊപ്പമോ അല്ലാതെയോ പീനട്ട് ബട്ടർ കഴിക്കാറുണ്ടല്ലോ. പീനട്ട് ബട്ടറിന്റെ ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് പലരും അറിയാതെ പോകുന്നു. മഗ്നീഷ്യം, വിറ്റാമിൻ ബി, വിറ്റാമിൻ ഇ തുടങ്ങിയ അവശ്യ ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് പീനട്ട് ബട്ടർ.

വിശപ്പ് കുറയ്ക്കുന്നതിൽ പീനട്ട് ബട്ടർ ഒരു വലിയ പങ്ക് വഹിക്കുന്നു. ഇത് ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. നിലക്കടലയിലെ ആന്റിഓക്‌സിഡന്റായ റെസ്‌വെറാട്രോൾ ഹൃദയധമനികളുടെ വീക്കം കുറയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തചംക്രമണം വർദ്ധിപ്പിക്കുകയും രക്തക്കുഴലുകൾക്ക് അയവ് വരുത്തുകയും ചെയ്യുന്നു. ധമനികൾക്കും കൊറോണറി ആർട്ടറി രോഗങ്ങൾക്കും കാരണമാകുന്ന എൽഡിഎൽ ഓക്സിഡേഷൻ കുറയ്ക്കുകയും ചെയ്യുന്നു.

Latest Videos

undefined

പ്രോട്ടീന്റെ കലവറയാണ് പീനട്ട് ബട്ടർ. 100 ഗ്രാം പീനട്ട് ബട്ടറിൽ 25 മുതൽ 30 ഗ്രാം വരെ പ്രോട്ടീൻ ഉണ്ട്. കൊളസ്‌ട്രോൾ കുറയ്ക്കുന്നു ജേണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ 2016 ൽ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് പീനട്ട് ബട്ടറിന് കൊളസ്‌ട്രോൾ കുറയ്ക്കാനുള്ള കഴിവുണ്ട്. 

പോളി അൺസാച്ചുറേറ്റഡ്, മോണോ അൺസാച്ചുറേറ്റഡ് ഫ്‌ളാറ്റുകൾ ഇതിലുണ്ട്. ഇവ പൂരിത കൊഴുപ്പുകൾ അല്ലാത്തതിനാൽ ഹൃദയത്തിനും നല്ലതാണ്. പീനട്ട് ബട്ടറിലടങ്ങിയ അപൂരിത കൊഴുപ്പുകൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു.

പീനട്ട് ബട്ടറിൽ കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. പക്ഷേ അവശ്യമായ പ്രോട്ടീനും കൊഴുപ്പും ഉണ്ട്. കൂടാതെ, ഇതിൽ പഞ്ചസാരയുടെ ചേരുവകളൊന്നും ഇല്ല. ഇതിന് 13 ജിഐ മൂല്യമുണ്ട്, ഇത് കുറഞ്ഞ ജിഐ ഭക്ഷണമാക്കി മാറ്റുന്നു. കുറഞ്ഞ മഗ്നീഷ്യം അളവ് എല്ലായ്പ്പോഴും ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാവിലെ പീനട്ട് ബട്ടർ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും.

മഗ്നീഷ്യം, വിറ്റാമിൻ ബി, വിറ്റാമിൻ ഇ തുടങ്ങിയ അവശ്യ ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് പീനട്ട് ബട്ടർ. ഈ പോഷകങ്ങൾ കോശങ്ങളുടെ കേടുപാടുകൾ തടയുകയും നന്നാക്കുകയും ചെയ്യുന്നു. കൂടാതെ, നിലക്കടല ക്യാൻസർ പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.

Read more  നിസാരക്കാരനല്ല പച്ചമുളക് ; ​ഈ ഗുണങ്ങൾ അറിഞ്ഞിരിക്കാം
 

click me!