ചാനൽ തുടങ്ങിയിട്ട് മൂന്ന് മാസം മാത്രമേ ആയിട്ടുള്ളൂ. വളരെ പെട്ടെന്നാണ് ആളുകൾ വീഡിയോകളെ സ്വീകരിച്ചത്. ഓരോ വീഡിയോയ്ക്കും നല്ല അഭിപ്രായമാണ് വന്ന് കൊണ്ടിരിക്കുന്നതെന്നും അമ്പലപ്പുഴ സ്വദേശി അഞ്ജിത രാഹുൽ പറയുന്നു.
നമ്മുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണം. എന്നാൽ ഭക്ഷണം കഴിച്ചതുകൊണ്ടായില്ല. പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങളായിരിക്കണം നാം കഴിക്കേണ്ടത്. ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും കഴിക്കുന്നവരാണ് ഇന്ന് അധികം പേരും. അത് കൊണ്ട് നിരവധി ജീവിതശെെലി രോഗങ്ങൾ പിടിപെടുകയും ചെയ്യുന്നു. നമ്മൾ എന്ത് ഭക്ഷണം കഴിക്കുന്നു എന്നത് ശരീരത്തിന് പ്രധാനം തന്നെയാണ്.
നിരവധി ഫുഡ് വ്ലോഗർമാരെ നിങ്ങളെ കണ്ടിട്ടുണ്ടാകും. എന്നാൽ വ്യത്യസ്തമായ ഒരു ഫുഡ് വ്ലോഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റായി നിൽക്കുന്നത്. അഞ്ജിത, രാഹുൽ എന്നിവരുടെ AnjithaRahul24 എന്ന യൂട്യൂബ് ചാനലിന് ആരാധകർ ഏറെയാണ്.
undefined
ഇവരുടെ ഈ ചാനലിൽ അൽപം പ്രത്യേകത ഉണ്ടെന്ന് തന്നെ പറയാം. അധികം ആരും കേൾക്കാത്ത ചില വിഭവങ്ങളാണ് ഇവരുടെ വീഡിയോയിൽ നമ്മുക്ക് കാണാനാകുന്നത്. ഓറഞ്ച് തൊലി കൊണ്ട് അച്ഛാർ, തെങ്ങിന്റെ ഓല കൊണ്ട് പലഹാരം, പാവയ്ക്ക പായസം, വാഴയില ഹൽവ ഇങ്ങനെ എന്തെല്ലാം.
ചാനൽ തുടങ്ങിയിട്ട് മൂന്ന് മാസം മാത്രമേ ആയിട്ടുള്ളൂ. വളരെ പെട്ടെന്നാണ് ആളുകൾ വീഡിയോകളെ സ്വീകരിച്ചത്. ഓരോ വീഡിയോയ്ക്കും നല്ല അഭിപ്രായമാണ് വന്ന് കൊണ്ടിരിക്കുന്നതെന്നും അമ്പലപ്പുഴ സ്വദേശി അഞ്ജിത രാഹുൽ പറയുന്നു.
ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കാനാണ് നാം ശ്രമിക്കേണ്ടത്. ഫാസ്റ്റ് ഫുഡിന്റെ ജങ്ക് ഫുഡിന്റെയും ലോകത്തിലൂടെയാണ് നാം കടന്നു പോകുന്നത്. പണ്ടുള്ള ആളുകൾ കഴിച്ചിരുന്ന ഭക്ഷണങ്ങൾ ഇന്നത്തെ തലമുറയ്ക്ക് അറിയില്ല. പുതുതലമുറയിലെ കുട്ടികളെ ആരോഗ്യമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചാനൽ തുടങ്ങിയതെന്നും രാഹുൽ പറഞ്ഞു.
ജനങ്ങൾക്കിടയിൽ പുതുമ കൊണ്ട് വരിക എന്നതും മനസിൽ ഉണ്ടായിരുന്നു. വീടിന് മുറ്റത്തുള്ള ഔഷധഗുണമുള്ള ഇലകൾ, ചെടികൾ കൊണ്ട് തന്നെ രുചികരമായി വിഭവങ്ങൾ തയ്യാറാക്കാനാകും. അധികം ചിലവില്ലാതെ ആരോഗ്യകരമായ ഭക്ഷണം. മായമില്ലാത്ത ഭക്ഷണങ്ങൾ ആളുകൾക്കിടയിൽ എത്തിക്കുക എന്നത് കൂടിയാണ് ഉദ്ദേശിക്കുന്നതെന്നും അഞ്ജിത പറയുന്നു.
പനിക്കൂർക്കയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. പനിക്കൂർക്ക രസം ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇന്ന് അധികം ആർക്കും അറിയത്തില്ല. വീട്ടിലുള്ള ചെമ്പരത്തിപ്പൂ കൊണ്ടും രുചികരമായ രസം തയ്യാറാക്കാവുന്നതാണെന്നും അഞ്ജിത പറഞ്ഞു.
സവാള പായസം അടുത്തിടെ ഉണ്ടാക്കിയിരുന്നു. ഏറ്റവും കൂടുതൽ പേർ കണ്ട വീഡിയോ കൂടിയായിരുന്നു. സവാള എന്ന് കേൾക്കുമ്പോൾ കറികൾക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്നാണ് നാം കരുതുന്നത്. സവാള കൊണ്ട് രുചികരമായ പായസവും തയ്യാറാക്കാവുന്നതാണെന്ന് അഞ്ജിത പറഞ്ഞു.
11 വർഷമായി ഷെഫായി ജോലി ചെയ്ത് വരികയാണ്. അത് കൊണ്ട് തന്നെ പാചകത്തോടെ പ്രത്യേക താൽപര്യമാണുള്ളതെന്നും രാഹുൽ പറയുന്നു. വീഡിയോ ചെയ്യുന്നതിൽ വീട്ടുക്കാരിൽ നിന്നും നല്ല സപ്പോർട്ടാണ് കിട്ടുന്നത്. ഭർത്താവ് രാഹുലാണ് വീഡിയോയുടെ ഐഡിയ ആദ്യം പങ്കുവയ്ക്കുന്നതെന്നും അഞ്ജിത പറയുന്നു.