രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് പെട്ടെന്ന് രോഗങ്ങള്‍ ഉണ്ടാവുന്നത്. അതിനാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുക പ്രധാനമാണ്. ഭക്ഷണത്തിലൂടെ തന്നെയാണ് പ്രധാനമായും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവുക.
രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് പെട്ടെന്ന് രോഗങ്ങള്‍ ഉണ്ടാവുന്നത്. അതിനാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുക പ്രധാനമാണ്. ഭക്ഷണത്തിലൂടെ തന്നെയാണ് പ്രധാനമായും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവുക. അത്തരത്തില്‍ രോഗപ്രതിരോധശേഷി കൂട്ടാന്‍ വേണ്ടി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
സിട്രസ് പഴങ്ങള്‍...
undefined
ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായകമാണ് വിറ്റാമിന്‍ സി. സ്ട്രസ് പഴങ്ങളിലെല്ലാം വിറ്റാമിന്‍ സി കൂടുതലായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ബ്രൊക്കോളി...
ബ്രൊക്കോളി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ബ്രൊക്കോളി പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ബ്രൊക്കോളിയില്‍ വിറ്റാമിനുകളായ എ, ഇ തുടങ്ങിയവയും ഫൈബറും മറ്റും അടങ്ങിയിട്ടുണ്ട്.
കാപ്സിക്കം...
കാപ്സിക്കം ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്‍റ് എന്നിവയാല്‍ സമ്പുഷ്ടമാണ് കാപ്സിക്കം. ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച് എന്നീ നിറങ്ങളില്‍ ലഭ്യമായ കാപ്സിക്കം പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ ഇ, എ, ഫൈബര്‍, പൊട്ടാസ്യം എന്നിവയും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ബദാം...
ബദാം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, ഇ, മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
പപ്പായ...
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പപ്പായയും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പപ്പായയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇവ ദഹനം മെച്ചപ്പെടുത്താനും രക്തസമ്മര്‍ദവും ചീത്ത കൊളസ്ട്രോളും കുറയ്ക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.