ജനുവരി മാസം ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് പഴങ്ങള്‍...

By Web Team  |  First Published Jan 9, 2023, 6:41 PM IST

ഭക്ഷണത്തിൽ കുറച്ച് ശ്രദ്ധിച്ചാല്‍ തന്നെ ഒരുപരിധി വരെ മഞ്ഞുകാല പ്രശ്നങ്ങളെ തടയിടാനാകും. മഞ്ഞുകാലത്ത് പ്രതിരോധശേഷി കൈവരിക്കാനും ഇത് സഹായിക്കും. 


ജനുവരി മാസം പലയിടത്തം ശൈത്യകാലമാണ്. തണുപ്പുകാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍  അലട്ടിയേക്കാം.  ജലദോഷവും തുമ്മലും പനിയുമൊക്കെയായി ബുദ്ധിമുട്ടുന്ന സമയമാണ് മഞ്ഞുകാലം. ഭക്ഷണത്തിൽ കുറച്ച് ശ്രദ്ധിച്ചാല്‍ തന്നെ ഒരുപരിധി വരെ മഞ്ഞുകാല പ്രശ്നങ്ങളെ തടയിടാനാകും. മഞ്ഞുകാലത്ത് പ്രതിരോധശേഷി കൈവരിക്കാനും ഇത് സഹായിക്കും. 

മഞ്ഞുകാലത്ത് പഴങ്ങള്‍ കഴിക്കാന്‍ പലര്‍ക്കും മടിയാണ്. തണുത്ത പഴങ്ങള്‍ മൂലം തൊണ്ടവേദനയും ജലദോഷവുമൊക്കെ വരുമെന്ന് ഭയപ്പെടുന്നവരുമുണ്ട്. എന്നാല്‍ മഞ്ഞുകാലത്ത് കഴിക്കാന്‍ പറ്റിയ ചില പഴങ്ങളെ പരിചയപ്പെടാം. 

Latest Videos

undefined

ഒന്ന്... 

മാതളം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം മഞ്ഞുകാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഡയറ്റില്‍‌ ഉള്‍പ്പെടുത്താം. മാതളം ജ്യൂസായി കുടിക്കുന്നതാണ് ഏറെ നല്ലത്. 

രണ്ട്...

ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്ട്‌സില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

മൂന്ന്...

പിയർ പഴം ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ പിയർ പഴം കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വിറ്റാമിന്‍ സിയുടെ കലവറയായ ഇവ കഴിക്കാവുന്നതാണ്. 

നാല്... 

ആപ്പിള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  വിറ്റാമിന്‍ സി, ഇ തുടങ്ങി നിരവധി ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുളളതാണ് ആപ്പിള്‍. ഇവ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. കൂടാതെ ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

അഞ്ച്...

നേന്ത്രപ്പഴം ആണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ആറ്...

സീതപ്പഴം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും  കൊണ്ട് സമ്പുഷ്ടമായ സീതപ്പഴം ശരീരത്തിന്‍റെ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

Also Read: വെള്ളം കുടിക്കാന്‍ മടിയാണോ? എങ്കില്‍, നിങ്ങളുടെ ജീവന്‍ അപകടത്തിലാകും; പുതിയ പഠനം പറയുന്നത്...

click me!