ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ആറ് പാനീയങ്ങള്‍...

By Web TeamFirst Published Dec 2, 2023, 10:18 PM IST
Highlights

യൂറിക് ആസിഡ് കൂടുതലായാൽ വൃക്കയിൽ കല്ല്, വൃക്കസ്തംഭനം, ഗൗട്ട് എന്നീ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഉയര്‍ന്ന അളവില്‍ യൂറിക് ആസിഡ് ഉണ്ടായാല്‍ അത് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും കാരണമായേക്കാം.

മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. യൂറിക്‌ ആസിഡിന്റെ അളവ്‌ ഉയരുന്ന അവസ്ഥയാണ് ഹൈപ്പർ യുറീസീമിയ. യൂറിക്‌ ആസിഡിന്റെ അളവ്‌ ഉയരുന്നത്‌ ചിലപ്പോള്‍ വാതത്തിനു കാരണമായേക്കാം. അതുപോലെ യൂറിക് ആസിഡ് കൂടുതലായാൽ വൃക്കയിൽ കല്ല്, വൃക്കസ്തംഭനം, ഗൗട്ട് എന്നീ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഉയര്‍ന്ന അളവില്‍ യൂറിക് ആസിഡ് ഉണ്ടായാല്‍ അത് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും കാരണമായേക്കാം.

എന്നാല്‍ ഭക്ഷണക്രമത്തിലൂടെ ഒരു പരിധി വരെ യൂറിക് ആസിഡിനെ നിയന്ത്രിക്കാം. ഉയര്‍ന്ന അളവില്‍ യൂറിക് ആസിഡ് ഉണ്ടായാല്‍ അത് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും കാരണമായേക്കാം. ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം...

Latest Videos

ഒന്ന്... 

ചെറി ജ്യൂസാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചെറിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ 
ശരീരത്തിലെ യൂറിക് ആസിഡ് നിയന്ത്രണത്തില്‍ സഹായകമാണ്. 

രണ്ട്... 

നാരങ്ങാ വെള്ളമാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയർന്ന വിറ്റാമിൻ സി അടങ്ങിയ ഇവ ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

മൂന്ന്... 

ഗ്രീന്‍ ടീയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ കുടിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

നാല്... 

പാല്‍ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഡി അടങ്ങിയ ഇവയും യൂറിക് ആസിഡിന്റെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

അഞ്ച്... 

വെജിറ്റബിള്‍ ജ്യൂസാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് രക്തത്തിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് തടയുകയും ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ആറ്... 

കോഫി കുടിക്കുന്നത് ഗൗട്ട് പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: മലദ്വാരത്തിലെ ക്യാൻസര്‍; ഈ ലക്ഷണങ്ങളെ നിസാരമായി കാണരുതേ...

youtubevideo

click me!