തലമുടിയുടെ വളര്‍ച്ചയ്ക്ക് പ്രോട്ടീനിനൊപ്പം വിറ്റാമിനുകളും മിനറലുകളും ആവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത് തലമുടി കൊഴിയുന്നതും.
തലമുടി കൊഴിച്ചില്‍ ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. തലമുടിയുടെ വളര്‍ച്ചയ്ക്ക് പ്രോട്ടീനിനൊപ്പം വിറ്റാമിനുകളും മിനറലുകളും ആവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത് തലമുടി കൊഴിയുന്നതും.
തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങളെ പരിചയപ്പെടാം...
undefined
ഒന്ന്...
മുട്ടയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, ബി എന്നിവ ധാരാളം അടങ്ങിയതാണ് മുട്ട. കൂടാതെ തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ, സിങ്ക്, ഫോളേറ്റ് എന്നിവയും മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.
രണ്ട്...
ചീരയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം, ഫോളേറ്റ്, അയേണ്‍, ബയോട്ടിന്‍ തുടങ്ങിയവ അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
മൂന്ന്...
നെല്ലിക്കയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
നാല്...
പാലും പാലുല്‍പ്പന്നങ്ങളുമാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പാല്‍, തൈര് തുടങ്ങിയ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
അഞ്ച്...
നട്സാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ബിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ബദാം, വാള്‍നട്സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: മുഖക്കുരു അകറ്റാനും തലമുടി വളരാനും ഇഞ്ചി; ഉപയോഗിക്കേണ്ടത് ഇങ്ങനെ...