റെഡ് മീറ്റിന്‍റെ ഉപയോഗവും മധുരവും എണ്ണയും അടങ്ങിയ ഭക്ഷണങ്ങളും ബേക്കറി ഭക്ഷണങ്ങളും സംസ്കരിച്ച ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. പകരം ഫൈബറും ഒമേഗ -3 ഫാറ്റി ആസിഡും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. റെഡ് മീറ്റിന്‍റെ ഉപയോഗവും മധുരവും എണ്ണയും അടങ്ങിയ ഭക്ഷണങ്ങളും ബേക്കറി ഭക്ഷണങ്ങളും സംസ്കരിച്ച ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. പകരം ഫൈബറും ഒമേഗ -3 ഫാറ്റി ആസിഡും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും. അത്തരത്തില്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം.
1. പേരയ്ക്ക
undefined
ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പേരയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ പൊട്ടാസ്യം അടങ്ങിയ ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
2. മാതളം
ഫൈബറും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.
3. നെല്ലിക്ക
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ നെല്ലിക്കയും ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ നല്ലതാണ്.
4. പപ്പായ
പപ്പായയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ദഹനത്തിന് സഹായിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈമും ഉണ്ട്. ഇവയും ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
5. ആപ്പിള്‍
പെക്ടിന്‍, ഫൈബര്‍ എന്നിവ അടങ്ങിയ ആപ്പിള്‍ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അതിനാല്‍ ദിവസവും ഓരോ ആപ്പിള്‍ വീതം കഴിക്കാം.
6. ഓറഞ്ച്
വിറ്റാമിന്‍ സിയും ഫൈബറും അടങ്ങിയ ഓറഞ്ചും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ ഫൈബറും ലിമോനോയ്ഡ് സംയുക്തങ്ങളും രക്തധമനികള്‍ കട്ടിയാകുന്നത് തടഞ്ഞ് എല്‍ഡിഎല്‍ തോത് കുറച്ച് കൊണ്ടു വരുന്നു. സിട്രസ് പഴങ്ങളിലെ ആന്‍റിഓക്സിഡന്‍റുകള്‍ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയുടെ സാധ്യതയും കുറയ്ക്കുന്നു.
7. വാഴപ്പഴം
പൊട്ടാസ്യം, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ബനാന ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോളും ബിപിയും കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
8. തണ്ണിമത്തന്‍
തണ്ണിമത്തനിൽ അടങ്ങിയ ലൈക്കോപീൻ എന്ന കരോട്ടിനോയ്ഡ് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇവയുടെ കലോറിയും കുറവാണ്.
9. കിവി
വിറ്റാമിന്‍ സി, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ കിവി കഴിക്കുന്നതും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
10. അവക്കാഡോ
ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ അവക്കാഡോ കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
Also read: ഈ നാല് ഭക്ഷണങ്ങള്‍ കഴിക്കാന്‍ കൊതി തോന്നാറുണ്ടോ? പിന്നിലെ കാരണം ഇതാകാം